“അവനത്രെ അക്ഷരജ്ഞാനമില്ലാത്ത ആ ജനതയില്‍ - അറബികളില്‍ - അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചയച്ചിട്ടുള്ളത്. ആ ദൂതന്‍ അവന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതികൊടുക്കുകയും, അവരെ പരിശുദ്ധരാക്കുകയും, അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതിനു മുമ്പ് അവര്‍ പ്രത്യക്ഷമായ വഴികേടിലായിരുന്നുവെങ്കിലും. അവരോടൊപ്പം ഇതുവരെ വന്നുചേര്‍ന്നിട്ടില്ലാത്ത, അവരില്‍ നിന്നുള്ള മറ്റൊരു ജനതയിലും (അവന്‍ ദൂത നെ നിയോഗിച്ചയക്കുന്നതാണ്) അവന്‍ പ്രതാപവാനും അഗാധജ്ഞനുമാണ്. അത് അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു." (സൂറ ജുമുഅ)
ജനങ്ങള്‍ വഴിപിഴച്ചുപോകുമ്പോള്‍ അവരെ സത്യമാര്‍ഗത്തിലേക്ക് നയിക്കുന്നതിന്നുവേണ്ടി നബിമാരെ നിയോഗിച്ചയക്കുന്നത് അല്ലാഹുവിന്‍റെ മഹത്തായൊരു അനുഗ്രഹമാണെന്ന് പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളുടെ അവസാനത്തില്‍ സൂചിപ്പിക്കുന്നു. അറബികള്‍ വഴികേടിലായിരുന്നപ്പോള്‍, അവരിലേക്ക് നബിതിരുമേനി(സ)യെ നിയോഗിച്ചതുപോലെ, അവരോടൊപ്പം ഇതുവരെ വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റൊരു ജനതയിലേക്കും, അവര്‍ വഴികേടിലാകുമ്പോള്‍, നബിതിരുമേനി(സ)യെ അല്ലാഹു നിയോഗിച്ചയക്കുന്നതാണെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. എന്നാല്‍ നബിതിരുമേനി(സ) വഫാത്തായശേഷം, അദ്ദേഹത്തെ തന്നെ, വീണ്ടും ജീവിപ്പിച്ചയക്കുമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
പ്രവചനങ്ങളിലധികവും ആലങ്കാരികവും, ആന്തരാര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്നവയുമായിരിക്കും. അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പ്രവചനങ്ങള്‍ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ പൂര്‍ത്തിയാകണമെന്ന് ശഠിക്കുന്നവര്‍ക്ക് ഒരിക്കലും സത്യം സ്വീകരിക്കുവാനുള്ള സൗഭാഗ്യം ലഭിക്കാറില്ല. യഹൂദികള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും പറ്റിയഅബദ്ധം അതായിരുന്നു. യഹൂദികള്‍ ഇന്നും ഏലിയാപ്രവാചകനേയും മസീഹിനേയും ആ പ്രവാചകനെന്നറിയപ്പെടുന്ന ഹദ്റത്ത് മുഹമ്മദ് മുസ്തഫാ(സ) തിരുമേനിയേയും കാത്തുകൊണ്ടിരിക്കുന്നു. ഏലിയാപ്രവാചകന്‍റെ പ്രതിരൂപത്തില്‍ വന്ന യഹ്യാ നബിയെ യഹൂദികള്‍ സ്വീകരിച്ചില്ല. ഏലിയാ പ്രവാചകന്‍ ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം തന്നെ ഇറങ്ങിവരുമെന്നും അവര്‍ വിശ്വസിക്കുന്നു. ഏലിയാവ് വന്നശേഷമേ മസീഹും ആ പ്രവാചകനും വരികയുള്ളൂ എന്നാണ് ഇന്നും അവര്‍ പറയുന്നത്. ഇതേ അര്‍ത്ഥത്തില്‍ നബിതിരുമേനി തന്നെ വരുമെന്നല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചപ്പോള്‍, മറ്റൊരു ജനതയിലും നബിതിരുമേനി(സ)യുടെ നിയോഗമുണ്ടാകുമെന്ന് പറഞ്ഞത് പരിശുദ്ധ സഹാബത്തിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അവര്‍നബിതിരുമേനി(സ)യോടു ഇപ്രകാരം ചോദിച്ചു 'മന്‍ ഹാ ഉലായി യാ റസൂലുല്ലാഹ്' അല്ലാഹുവിന്‍റെ തിരുദൂതരേ! ഇവര്‍ ആരാണ്? നബി ഉടനെ അതിന്നൊരു മറുപടി പറഞ്ഞില്ല. ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. മൂന്നാമതും ചോദിച്ചപ്പോള്‍, അതേ സദസ്സിലുണ്ടായിരുന്ന ഒരു സഹാബി, ഹദ്റത്ത് സല്‍മാനുല്‍ ഫാരിസി (റ)യുടെ ചുമലില്‍ കൈവെച്ചുകൊണ്ട് നബി(സ) തിരുമേനി ഇപ്രകാരം അരുള്‍ ചെയ്തു." ലൗകാനല്‍ഈമാനു ഇന്‍ദസ്സുരയ്യാ ലനാലഹു രിജാലുന്‍ ഔ റജുലുന്‍ മ്മിന്‍ഹാ ഉലാഇ" സത്യവിശ്വാസം സുരയ്യാ (കാര്‍ത്തിക) നക്ഷത്രം വരെ ഉയര്‍ന്നുപോയാല്‍ പോലും, അതിനെ ഇവരുടെ വംശത്തില്‍ നിന്നുള്ള ചിലര്‍, അല്ലെങ്കില്‍ ഒരാള്‍ (ഒരാളാണോ ഒന്നിലധികമാണോപറഞ്ഞതെന്ന കാര്യത്തില്‍ സഹാബിക്ക് സംശയമുണ്ട്.) അതിനെ വീണ്ടും ഭൂമിയില്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്നതാണ്. (ബുഖാരി, തഫ്സീര്‍ സൂറഃജുമുഅ).
മുസ്‌ലിംകള്‍ കാലക്രമത്തില്‍ ഇസ്‌ലാമികാദ്ധ്യാപനങ്ങളില്‍ നിന്ന് അകന്നുജീവിച്ചുതുടങ്ങുകയും, അവരും യഹൂദി, നസ്വാറാക്കളെേപ്പാലെ കക്ഷികളും പ്രതികക്ഷികളുമായി പിരിയുന്നതാണെന്നും, ഇസ്‌ലാമില്‍ അതിന്‍റെ നാമവും ഖുര്‍ആനില്‍ അതിന്‍റെ ലിപികളും മാത്രം ശേഷിക്കുന്ന കാലം വരുമെന്നും മറ്റും ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനും അതിനെ ശരിവെച്ചുകൊണ്ടു പറയുന്നു. "അവന്‍ (അല്ലാഹ്) ആകാശത്തില്‍ നിന്ന്, ഭൂമിയിലേക്ക് തന്‍റെ കല്പനകള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീടത് ഒരു നിശ്ചിതകാലയളവില്‍ അവന്‍റെയടുക്കലേക്ക് കയറിപ്പോകുന്നു. നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതനുസരിച്ച് അതിന്‍റെ കാലദൈര്‍ഘ്യം ആയിരം കൊല്ലമാണ്.' (അസ്സമുദ) മറ്റൊരുസ്ഥലത്ത് ഇസ്‌ലാമിന്‍റെ അധഃപതന കാലഘട്ടത്തെ രാത്രിയോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു:
"സൂര്യാസ്തമയശോഭയെെക്കാണ്ടും പൗര്‍ണ്ണമിയാകുമ്പോഴും ചന്ദ്രനെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഒരു സ്ഥിതിയില്‍ നിന്ന് മറ്റൊരു സ്ഥിതിയിലേക്ക് പടിപടിയായി കയറിപ്പോയിക്കൊണ്ടിരിക്കും. അപ്പോള്‍ ഇവര്‍ക്ക് എന്ത് പറ്റി ഇവര്‍ വിശ്വസിക്കുന്നില്ലല്ലൊ" (ഖുര്‍ആന്‍ 84:17-19)
സൂര്യാസ്തമയ ശോഭയെക്കൊണ്ടും തുടര്‍ന്നുവരുന്ന ഒരു രാത്രിയെക്കൊണ്ടും പിന്നെ പൂര്‍ണ്ണചന്ദ്രനെക്കൊണ്ടും ഇവിടെ അല്ലാഹു സത്യം ചെയ്തിരിക്കുന്നതില്‍ നിന്ന് ഇതില്‍ ഗഹനമായൊരു സന്ദേശം അടങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഹദ്റത്ത് മുഹമ്മദ് മുസ്തഫാ(സ) തിരുമേനി ആത്മീയ, നഭോമണ്ഡലത്തിലെ സൂര്യനും പ്രകാശിക്കുന്ന വിളക്കുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ നിയോഗാനന്തരവും ആത്മീയലോകത്ത് അഥവാ ഇസ്‌ലാമില്‍ അല്പകാലം അസ്തമയശോഭപോലെ ശോഭനകാലം നിലനില്‍ക്കും. അതു മുന്നൂറ് കൊല്ലംവരെ ആയിരിക്കുമെന്ന് ഹദീസില്‍ നിന്നു മനസ്സിലാകുന്നു.
നബി(സ) തിരുമേനി അരുള്‍ ചെയ്യുന്നു. 'നിങ്ങളില്‍ ഏറ്റവും ഉത്തമമായ നൂറ്റാണ്ട് ഞാനുള്ള എന്‍റെ നൂറ്റാണ്ടാകുന്നു. പിന്നെ അതിന്നടുത്ത നൂറ്റാണ്ട്. പിന്നീട് അതിനോട് ചേര്‍ന്നുവരുന്ന നൂറ്റാണ്ടും, പിന്നെ കളവിന്‍റെയും വഞ്ചനയുടേയും കാലഘട്ടമായിരിക്കും വരിക.' അസ്തമയശോഭയെക്കൊണ്ട് അല്ലാഹു സത്യം ഈ കാലഘട്ടത്തെ സൂചിപ്പിക്കാനാണ്. തുടര്‍ന്നു പറയുന്നു: രാത്രിയെെക്കാണ്ടും അതുള്‍ക്കൊള്ളുന്നവയെക്കൊണ്ടും സത്യം. ഇത് ഇസ്‌ലാമിന്‍റെ അധഃപതനകാലത്തെ സൂചിപ്പിക്കുന്നു. രാത്രി ഉള്‍ക്കൊള്ളുന്നത് എന്നാല്‍ അധികവും കുറ്റകൃത്യങ്ങള്‍ നടത്തുന്നത് രാത്രിയുടെ മറപിടിച്ചാണ്. ഈ രാത്രിയുടെ കാലദൈര്‍ഘ്യം ആയിരം കൊല്ലമാണെന്ന് സൂറഃ സജദ 6-ാം വചനത്തില്‍ സൂചിപ്പിച്ചു. തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു. "വല്‍ഖമരീഇതിത്തസഖ" പൂര്‍ണ്ണചന്ദ്രനെക്കൊണ്ടു സത്യം, ചന്ദ്രന്‍ പതിമൂന്നാം രാവിലും പതിനാലാം നൂറ്റാണ്ടിലുമെത്തി പൗര്‍ണ്ണമിയായിത്തീരുന്ന അവസ്ഥയിലാണ് അറബിയില്‍ 'വല്‍ കമരി ഇദിത്തസഖ്' എന്ന് പറയുന്നത്. ഭൗതിക ലോകത്ത് ഇപ്രകാരം സംഭവിക്കുന്നില്ല. രാത്രി അവസാനിച്ച ഉടനെ പൗര്‍ണ്ണമി ഉദയം ചെയ്യുന്നില്ല. ഇതു പറയുന്നത് മഹ്ദി മസീഹിന്‍റെ ആഗമനം, അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടില്‍ ജനിക്കുന്നതും പതിനാലാം നൂറ്റാണ്ടില്‍ മഹ്ദിയും മസീഹുമാണെന്നുള്ള വാദം പുറപ്പെടുവിക്കുമെന്നുമുള്ള സൂചനയാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
നബി(സ) തിരുമേനി അരുള്‍ ചെയ്ത ഉത്തമ നൂറ്റാണ്ടുകളും ഇസ്‌ലാമിന്‍റെ അധഃപതനകാലമായ ആയിരം കൊല്ലവും ചേര്‍ന്നാല്‍ പതിമൂന്ന് നൂറ്റാണ്ടാകും, ഈ കണക്കെല്ലാം വെച്ചുകൊണ്ടാണ് മുന്‍കഴിഞ്ഞ മഹാത്മാക്കള്‍ 13-ാം നൂറ്റാണ്ടിന്‍റെ അവസാനം അല്ലെങ്കില്‍ പതിനാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മഹ്ദിഇമാം വെളിപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതല്ലാത്തൊരു വ്യാഖ്യാനം പ്രസ്തുത ഖുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കുന്നത് ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത കാര്യങ്ങളാണ്.
ചുരുക്കത്തില്‍ മുകളില്‍ പ്രതിപാദിച്ച ഖുര്‍ആന്‍ വചനങ്ങളും നബിവചനവും കൂട്ടിവായിച്ചാല്‍ വ്യക്തമാകുന്നത് റസൂല്‍(സ) തിരുമേനിയുടെ വഫാത്തിന്നുശേഷവും അല്പകാലം ഇസ്‌ലാമിന്‍റെ ശോഭ, നിലനില്‍ക്കും തുടര്‍ന്ന് വരുന്ന ആയിരം കൊല്ലം ഇസ്‌ലാമിന്‍റെ അധഃപതനകാലമായിരിക്കും, സത്യവിശ്വാസം കാര്‍ത്തിക നക്ഷത്രത്തിലേക്കുയര്‍ന്നുപോവുകയും ചെയ്യും. ആ സമയത്ത്, അതായതു പതിനാലാം നൂറ്റാണ്ടില്‍ നബി(സ) തിരുമേനിയില്‍ നിന്ന് ആത്മീയ പ്രകാശം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ പൂര്‍ണ്ണ പ്രതിബിംബമായിക്കൊണ്ട് മഹ്ദിമസീഹ് അവതരിക്കും. ഇപ്രകാരം റസൂല്‍ തിരുമേനി (സ)യുടെ രണ്ടാം നിയോഗം ആന്തരാര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായിരിക്കും. മഹ്ദിമസീഹിന്‍റെ ആഗമനത്തെക്കുറിച്ചുള്ള എത്രയും വ്യക്തമായ പ്രവചനമാണിത്. എന്നിട്ടും ഇവര്‍ വിശ്വസിക്കുന്നില്ലല്ലോ, എന്ന് ഖുര്‍ആന്‍ പറയുന്നതും എത്രയും ശരിയാണ്.
ഇനി മഹ്ദി മസീഹി(അ)ന്‍റെ ആവിര്‍ഭാവകാലത്തിന്‍റെ അടയാളങ്ങളായിപ്പറഞ്ഞ മറ്റ് ചില കാര്യങ്ങള്‍ വിവരിക്കാം. ഹദീസില്‍പ്പറയുന്നു. 'ഖിയാമത്തിനെക്കുറിച്ച് നേരില്‍ കാണുന്ന, കാഴ്ചപോലെ അറിയുവാന്‍ ആഗ്രഹിക്കുന്നവന്‍, സൂറ ഇദശശംസുകുവ്വിറത്ത്, വഇദസ്സമാഉന്‍ഫത്വറത്ത്, വഇദസ്സമാഉന്‍ശഖഖത്ത് എന്നീ അദ്ധ്യായങ്ങള്‍ പാരായണം ചെയ്തുകൊള്ളട്ടെ" (തിര്‍മിദി തഫ്സീര്‍ ഇദശശംസു കുവ്വിറത്ത്) ഇവിടെ ഖിയാമത്ത് എന്ന് പറഞ്ഞിരിക്കുന്നത് ആലങ്കാരികാര്‍ത്ഥത്തില്‍ പറഞ്ഞതാണെന്ന് മനസ്സിലാേക്കണ്ടിയിരിക്കുന്നു. കാരണം പ്രസ്തുത അദ്ധ്യായങ്ങളില്‍ പറയപ്പെട്ട മിക്ക കാര്യങ്ങളും ഇന്ന് പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നത് തന്നെ. അതിലേക്കുള്ള ഒരു ഉദാഹരണം പറയാം. ഇദശശംസു കുവ്വിറത്ത് എന്ന അദ്ധ്യായം വചനം അഞ്ചില്‍പ്പറയുന്നു. "വഇദല്‍ ഇശാറു ഉത്തിലത്ത്" പത്തുമാസം ഗര്‍ഭിണിയായ (പൂര്‍ണ്ണഗര്‍ഭിണി) ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍, എന്നാല്‍ ഇതേ കാര്യം ഹദീസിലും പറയുന്നു. 'വലയുത്ത്റക്കന്നല്‍ ഖിലാസു ഫലായുസ് ആ അഹലഹാ" ഒട്ടകങ്ങള്‍ഉപേക്ഷിക്കപ്പെടും അവയിന്മേല്‍ സവാരി ചെയ്യപ്പെടുന്നതല്ല. (സഹീഹ് മുസ്‌ലിം, അദ്ധ്യായം മസീഹ്ബ്നുമര്‍യമിന്‍റെ അവതരണം)
ഇവിടെ മസിഹീബ്നു മര്‍യമിെന്‍റ അവതരണകാലത്തിന്‍റെ അടയാളമായിട്ടാണ് ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്നത്. ഒരുകാലത്ത് മരുക്കപ്പല്‍ എന്നറിയപ്പെട്ടിരുന്ന ഒട്ടകങ്ങള്‍ക്ക് പകരമായി ഇന്ന് അതിവേഗമുള്ള അത്യാധുനികവാഹനങ്ങളും ശബ്ദവേഗമുളള സൂപ്പര്‍സോണിക്ക് വിമാനങ്ങളുമാണ് യാത്രക്കായി ഉപയോഗിച്ചുവരുന്നത്. ഈ പച്ചപരമാര്‍ത്ഥം നിഷേധിക്കാന്‍ കഴിയുമോ? ഇതുകൂടാതെ ഒരു കാര്യം കൂ ടി മനസ്സിലാക്കുക. ഗര്‍ഭധാരണവും പ്രസവവുമെല്ലാം ഈ ഭൗതികലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഈ ഭൗതിക പ്രപഞ്ചമാസകലം പൂര്‍ണ്ണമായും നശിച്ച് ഇല്ലാതെയാകുന്ന പരലോകത്ത് ഒട്ടകങ്ങള്‍ മാത്രമാണോ ഉപേക്ഷിക്കപ്പെടുക? ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക: "മനുഷ്യന്‍ തന്‍റെ സഹോദരനേയും സ്വമാതാവിനേയും സ്വപിതാവിനേ യും തന്‍റെ സഹധര്‍മ്മിണിയേയും സ്വസന്താനങ്ങളേയും വിട്ട് അവരില്‍ നിന്നെല്ലാം ഓടിപ്പോകുന്ന ദിവസം" (ഖുര്‍ആന്‍ 80: 35-37)
ഖിയാമത്ത് എന്ന വാക്കിന് പല അര്‍ത്ഥങ്ങളുമുണ്ട് 'അസ്സാഅഃ' ആ നിശ്ചിത സമയമെന്നും അതിന്നര്‍ത്ഥമുണ്ട്. അസ്സാഅഃ, 'ഖിയാമത്ത്' എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആനിലും ഹദീസുകളിലും ധാരാളം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഹദീസില്‍ പറയുന്നു. "മന്‍മാത്ത ഫഖദ്ഖാമത്ത് ഖിയാമത്തുഹു". ഒരുവന്‍ മരിച്ച് കഴിഞ്ഞാല്‍ അവന്‍റെ ഖിയാമത്തായി. ഒരു വ്യക്തിയുടെ മരണത്തിന് ഖിയാമഃ എന്ന് പറയാവുന്നതാണെങ്കില്‍ ഒരു ജനതയുടെ മരണത്തിന്നും ഖിയാമഃ എന്ന് പറയാവുന്നതാണ്. ഖിയാമത്ത് എന്നാല്‍ ഒരു യുഗത്തിന്‍റെ അവസാനമെന്നും മറ്റൊരു യുഗത്തിന്‍റെ ആരംഭമെന്നും അര്‍ത്ഥമുണ്ട്. തഫ്സീര്‍ മജ്മഅ, ബിഹാറുല്‍ അന്‍വാറില്‍ ഖിയാമത്ത് മൂന്ന് തരത്തിലുണ്ടെന്ന് പറഞ്ഞിരിക്കുന്നു. അതേപ്രകാരം "അസ്സാഅത്തും" മൂന്ന്തരമുണ്ടെന്ന് ഹദ്റത്ത് ഇമാംറാഗിബും അദ്ദേഹത്തിന്‍റെ മുഫ്ദാത്തില്‍ പറഞ്ഞിരിക്കുന്നു. രണ്ടിന്‍റെയും ചുരുക്കം ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ മരണം ഒരു ഖിയാമത്താണ്. ഇതിന്നു ചെറിയ ഖിയാമത്ത് എന്നു പറയുന്നു. ഒരു ജനതയുടെ അല്ലെങ്കില്‍ യുഗത്തിന്‍റെ അവസാനത്തിനും ഖിയാമത്ത് എന്നാണ് പറയുന്നത്. ഇതിന്ന് 'ഖിയാമത്ത് വുസ്ത' മധ്യേയുള്ള ഖിയാമത്ത് എന്നും പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണനാശത്തിനും പരലോകത്തിന്‍റെ തുടക്കത്തിനും ഖിയാമത്ത് എന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ അവസാനം പറഞ്ഞതാണ് സാക്ഷാല്‍ ഖിയാമത്ത്.
ഖുര്‍ആനില്‍ പയുന്നു: "ഇഖ്തറത്തിസ്സാഅത്തു വന്‍ ശഖ്ഖല്‍ഖമര്‍" ഖിയാമത്ത് ആസന്നമാവുകയും ചന്ദ്രന്‍ പിളരുകയും ചെയ്തു. ചന്ദ്രന്‍ അറബികളുടെ രാഷ്ട്രചിഹ്നമായിരുന്നു. ചന്ദ്രന്‍ പിളര്‍ന്നത് മക്കാമുശ്‌രിക്കുക്കുകള്‍ കണ്ടു. എന്നാല്‍ ഇതൊരു ജാലവിദ്യയാണെന്നു പറഞ്ഞ് അവര്‍ പരിഹസിച്ചുതള്ളുകയാണുണ്ടായത്. ഇവിടെ 'അസ്സാഅത്ത' എന്ന് ഖുര്‍ആന്‍ പറഞ്ഞത് മക്കക്കാരും ഖുറൈശികളുമായിരുന്ന നബിതിരുമേനി(സ)യുടെ ശത്രുക്കളുടെ ഖിയാമത്ത് അഥവാ നാശവും, ഇസ്‌ലാമിന്‍റെ വിജയവും ആസന്നമായിക്കഴിഞ്ഞു എന്ന മുന്നറിയിപ്പായിരുന്നു. പ്രസ്തുത വചനത്തില്‍ പറഞ്ഞത് അതേപ്രകാരം മക്കവിജയദിവസം മക്കാ മുശ്‌രിക്കുകള്‍ക്ക് അതൊരു ഖിയാമത്തായിരുന്നു. അവരുടെ ഭരണം തകര്‍ന്നുപോയി. തല്‍സ്ഥാനത്ത് ഇസ്‌ലാമിക ഭരണം നിലവില്‍ വന്നു. ശത്രുക്കള്‍ നശിച്ചു. നബിതിരുമേനി(സ)യും സഹാബത്തും വിജയിക്കുകയും ചെയ്തു. മിക്ക പ്രവാചകന്മാരുടെ കാലത്തും ഇതുപോലുള്ള ഖിയാമത്ത് സംഭവിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഖിയാമത്തിന്നാണ് "ഖിയാമത്ത്‌വുസ്ത" മധ്യേയുള്ള ഖിയാമത്ത് എന്നു പറയുന്നത്. അതിനാല്‍ ഇവിടെ "ഖിയാമത്തിനെ നേരില്‍ കാണുന്നതുപോലെ" എന്ന് പറഞ്ഞ ഖിയാമത്ത് സാക്ഷാല്‍ ഖിയാമത്തിന്‍റെ അടയാളങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞതാണ്. അതിന്നുള്ള തെളിവ് പ്രസ്തുത അദ്ധ്യായങ്ങളില്‍ പറയുന്ന മിക്ക കാര്യങ്ങളും സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.
നബി(സ) തിരുമേനിയുടെ രണ്ട് നിയോഗത്തെക്കുറിച്ചു മുകളില്‍ സൂചിപ്പിക്കുകയുണ്ടായി. പ്രസ്തുത രണ്ട് നിയോഗത്തിന്ന് രണ്ട് ലക്ഷ്യങ്ങളും ഉള്ളതായി ഖുര്‍ആനില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. ഒന്ന് ദീനിന്‍റെ പൂര്‍ത്തീകരണം. രണ്ട്, ദീനിന്‍റെ സന്ദേശം ആഗോള തലത്തില്‍ എത്തിച്ചുകൊണ്ട് ന്യായപൂര്‍ത്തീകരണവും മറ്റെല്ലാ മതങ്ങളുടെയും മേല്‍ അതിനെ വിജയിപ്പിക്കുക എന്നതുമാണ്. ദീന്‍ പൂര്‍ത്തിയായതായി ഖുര്‍ആന്‍ 5:4ല്‍ പറയുന്നു. 'ഇന്നേ ദിവസം ഞാന്‍ നിങ്ങള്‍ക്കായി നിങ്ങളുടെ ദീനിനെപൂര്‍ത്തിയയാക്കിത്തന്നു'. രണ്ടാം വരവിന്‍റെ ലക്ഷ്യമായിപ്പറയുന്ന ഖുര്‍ആന്‍ വചനമിതാണ്. 'തന്‍റെ ദൂതനെ നേര്‍മാര്‍ഗത്തോടും സത്യമതതേത്തോടുംകൂടി അയച്ചവനത്രെ അവന്‍. അദ്ദേഹം അതിനെ എല്ലാ മതങ്ങളുടേയും മേല്‍ വിജയയിപ്പിക്കുന്നതിന്നുവേണ്ടി, ബഹുദൈവ വിശ്വാസികള്‍ വെറുത്താലും ശരി' (61:10) ഇസ്‌ലാമിന്‍റെ ഇതേ ആഗോളവിജയ ത്തെക്കുറിച്ച് ഖുര്‍ആന്‍ 9:33ലും 48:29ലും പറഞ്ഞിട്ടുണ്ട്. ഈ ആഗോളാടിസ്ഥാനത്തിലുള്ള വിജയംനബി(സ) തിരുമേനിയുടെ പ്രതിപുരുഷനായിവരുന്ന മഹ്ദീമസീഹിന്‍റെ കാലത്താണ് പൂര്‍ത്തീകരിക്കപ്പെടുക എന്ന് പ്രസ്തുത വചനങ്ങളുടെ വ്യാഖ്യാനം നല്‍കിയ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഏകാഭിപ്രായക്കാരാണ് . ഇവിടെ ഇസ്‌ലാമിന്‍റെ ആഗോളവിജയംകൊണ്ട് ഉദ്ദേശിക്കുന്നത് ചില ഇസ്‌ലാമിസ്റ്റുകള്‍ വിഭാവനംചെയ്തുകൊണ്ടിരിക്കുന്ന ഭൗതീക, രാഷ്ട്രീയ വിജയമല്ല. മറിച്ച്, പ്രമാണങ്ങളുടേയും ആത്മീയദൃഷ്ടാന്തങ്ങള്‍ മുഖേനയുമുള്ള വിജയമാണുദ്ദേശിക്കുന്നത്. അതായത്, രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതല്ലഉദ്ദേശ്യം, ഭൗതികമായ നിലയിലുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇപ്പോള്‍തന്നെ 40ലേറെ ലോകത്തുണ്ട്. അതുകൊണ്ടൊന്നും ഇസ്‌ലാമിന്നുകോട്ടം സംഭവിക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. ഒരു ആത്മീയ നേതൃത്വത്തിന്‍റെ അഭാവം കാരണം മുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു.
ഇനി ഖിയാമത്തിന്‍റെ ചില അടയാളങ്ങള്‍ ഖുര്‍ആനില്‍ പറയപ്പെട്ടത് ഏതൊക്കെയാണെന്ന് നോക്കാം. സൂറ. അത്തഖ്‌വീറില്‍ പറയുന്നു. "സൂര്യന്‍ ചുരുട്ടി മടക്കപ്പെടുേമ്പാള്‍, നക്ഷത്രങ്ങങ്ങള്‍ നിഷ്പ്രഭമാകുമ്പോള്‍" ഇവിടെ സൂര്യന്‍ എന്ന് പറഞ്ഞത് ആത്മീയ നഭോമണ്ഡലത്തിലെ സൂര്യനായ ഹദ്റത്ത് മുഹമ്മദ് മുസ്തഫാ(സ) തിരുമേനിയെക്കുറിച്ചും നക്ഷത്രങ്ങള്‍ എന്ന് പറഞ്ഞത് അദ്ദേഹത്തിന്‍റെ നക്ഷത്രതുല്യരായ സഹാബത്തിനെക്കുറിച്ചുമാണ്. 'അസ്സഹാബീക്കന്നുജൂം' എന്ന് നബി(സ) തിരുമേനി തന്നെ അരുള്‍ ചെയ്തിട്ടുണ്ട്. രണ്ട് വചനങ്ങളുടെയും താല്പര്യം അവസാന കാലത്ത് നബിയുടേയും സഹാത്തിന്‍റെയും ജീവിത മാതൃകയും ഉപദേശങ്ങളും വിസ്മരിക്കപ്പെടും. ശത്രുക്കളുടെ ദുഷ്പ്രചരണവും ഗൂഢതന്ത്രങ്ങളും കാരണം നബിതിരുമേനി(സ) തെറ്റിദ്ധരിക്കപ്പെടും തല്‍ഫലമായി ഇസ്‌ലാമിന്‍റെ പല കല്പനകളും ഇക്കാലത്ത് പ്രായോഗികമെല്ലന്ന് മുസലിംകള്‍ പോലും പറഞ്ഞു തുടങ്ങും. ഇസ്‌ലാമിക സംസ്കാരം ഉപേക്ഷിച്ച് അന്യ സംസ്ക്കാരങ്ങളെ സ്വായത്തമാക്കും. അതില്‍ അഭിമാനം കൊള്ളുന്നതായിരിക്കും. അങ്ങനെ റസൂല്‍ (സ) യുടേയും സ്വഹാബത്തിന്‍റെയും പ്രകാശം ജനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നുള്ള പ്രവചനമാണിത്. പരലോകത്ത് ഈ ഭൗതിക സൂര്യനും നക്ഷത്രങ്ങളും തന്നെ ഉണ്ടായിരിക്കുകയില്ല പിന്നെ നിഷ്പ്രഭമാകുന്നതെങ്ങനെ?
തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു: "പര്‍വ്വതങ്ങള്‍ ചലിപ്പിക്കപ്പെടുമ്പോള്‍" ഇതിന്‍റെ വിവക്ഷ സമുദ്രങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പര്‍വതസമാനങ്ങളായ കൂറ്റന്‍ പടക്കപ്പലുകളും യാത്രക്കപ്പലുകളുമാണ്. ഇതിനെ ശരിവെക്കുന്ന മറ്റൊഖുര്‍ആന്‍ വചനം ഇപ്രകാരമാണ് "കടലില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പര്‍വതങ്ങളെപ്പോലുള്ള ഉയരം കൂടിയ കപ്പലലുകകള്‍ അവന്നുള്ളതാണ്. അതായതു അല്ലാഹുവിെന്‍റ ദൃഷ്ടാന്തങ്ങളാകുന്നു" (സൂറ: റഹ്മാന്‍ 25)
തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു: "വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍" ഇന്ന് സര്‍വത്ര കാണപ്പെടുന്ന കാഴ്ചബംഗ്ലാവുകള്‍ ഈ പ്രവചനത്തിന്‍റെ പുലര്‍ച്ചയാണ്. ഇതൊന്നും തന്നെ പരലോകത്തില്‍ വെച്ച് നടത്താന്‍ പോകുന്ന കാര്യങ്ങളല്ല. കാരണം അവിടെ കടലും കരയും, കപ്പലുകളും ഒന്നും ഉണ്ടായിരിക്കുന്നതല്ല.
തുടര്‍ന്നു ഖുര്‍ആന്‍ പറയുന്നു. "സമുദ്രങ്ങങ്ങള്‍ പരസസ്പ്പരം ബന്ധിക്കപ്പെടുമ്പോള്‍" ഇതിന്നുള്ള ഉദാഹരണങ്ങളാണ്, സൂയസ്സ് കനാലും പനാമ കനാലും ഗതാഗത സൗകര്യാര്‍ത്ഥം മദ്ധ്യധരണിയാഴിയും ചെങ്കടലും സൂയസ്സ് കനാല്‍ മുഖേനയും, ശാന്തസമുദ്രവും, അറ്റ്ലാന്‍റിക് സമുദ്രവും പനാമ കനാല്‍ വഴിയും കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നത്.
തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു. "വിവിധ ജനതകള്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍" ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് യാത്രാസൗകര്യങ്ങളും വാര്‍ത്തവിതരണ മാര്‍ഗങ്ങളും കാരണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്നതും ഒരുമിച്ചുകൂട്ടുന്നതുമാണ്. ഇതിന്‍റെ വ്യക്തമായൊരു ഉദാഹരണമാണ് ഐക്യരാഷ്ട്രസഭ. അതുപോലെ മറ്റ് മേഖലയിലുള്ള രാജ്യങ്ങള്‍ക്കും പ്രത്യേകം മേഖലാ സംഘടനകളുണ്ട്. അവിടെ മിക്ക രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഒരുമിച്ചുകൂടുന്നു.
തുടര്‍ന്ന് പറയുന്നു: “ജീവനോടെ കുഴിച്ച് മൂടപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് അവള്‍ എന്ത് കുറ്റത്തിന്‍റെ പേരിലലാണ് വധിക്കപ്പൈട്ടതൈന്ന് ചോദിക്കപ്പെടുമ്പോള്‍” പൊറുക്കപ്പെടാത്തതും ഏറ്റവും വലിയതുമായ പാപം ഖുര്‍ആന്‍ പറയുന്നത് ശിര്‍ക്കാണ്. ഏറ്റവും വലിയ അനീതിയും ശിര്‍ക്കു തന്നെ. (ഖുര്‍ആന്‍ 4:19, 31:14) എന്നിരിക്കെ ഏറ്റവും വലിയ അനീതിയെക്കുറിച്ചും മഹാപാപത്തെക്കുറിച്ചും പറയാതെ പെണ്‍കുട്ടിയെ വധിച്ച കുറ്റത്തെ വിചാരണ ചെയ്യുമ്പോള്‍ എന്ന് പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇത് പരലോകത്ത് നടക്കുന്ന സംഭവത്തെയല്ല സൂചിപ്പിക്കുന്നത്. അവസാനകാലത്ത് നിയമം മൂലം നരഹത്യ പ്രത്യേകിച്ച് പെണ്‍ശിശുക്കളേയും സ്ത്രീകളേയും വധിക്കുന്നതും പീഡിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചുകൊണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന പ്രവചനമാണിത്. 1872ല്‍ നമ്മുടെ ഇന്ത്യാരാജ്യത്ത് ബ്രിട്ടീഷ് ഗവര്‍മെന്‍റ് നിയമംപ്രകാരം സതി പോലുള്ള ദുഷ്ചെയ്തികള്‍ നിരോധിച്ചതും ഉദാഹരണമാണ്. അതുപോലെ സ്ത്രീ പീഢനത്തിനെതിരേയും സ്ത്രീ സംരക്ഷണത്തിനനുകൂലമായും വര്‍ദ്ധിച്ചുവരുന്ന നിയമനിര്‍മ്മാണത്തേയും ജനകീയാവബോധത്തേയും ഇത് സൂചിപ്പിക്കുന്നു. പരലോകത്ത് എല്ലാ കുറ്റകൃത്യങ്ങളെക്കുറിച്ചും വിസ്തരിക്കപ്പെടുന്നതാണ്.
തുടര്‍ന്നു ഖുര്‍ആന്‍ പറയുന്നു. "ഏടുകള്‍ നിവര്‍ത്തപ്പെടുമ്പോള്‍" അറബിയില്‍ "നശറ" എന്ന് പറഞ്ഞാല്‍ പ്രക്ഷേപണം ചെയ്യുക, പരത്തുക എന്നെല്ലാമാണ് അര്‍ത്ഥം ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അവസാനകാലത്ത് പത്രമാസികകളും സാഹിത്യ, ചരിത്ര ഗ്രന്ഥങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്ന കാലമായിരിക്കുമെന്നര്‍ത്ഥം.
തുടര്‍ന്ന് പറയുന്നു: "ആകാശത്തിന്‍റെ തൊലി ഉരിക്കപ്പെടുമ്പോള്‍" ഇത് വാനനിരീക്ഷണ ഗവേഷണശാസ്ത്രത്തിന്‍റെ (Astronomy) യുടെ പുരോഗതിയെക്കുറിച്ചുള്ള പ്രവചനമാണ്. മൃഗത്തിന്‍റെ തൊലി ഉരിച്ചാല്‍ അതിന്‍റെ അകത്തുള്ള അവയവങ്ങളെ കാണാന്‍ കഴിയുന്നതുപോലെ ഗവേഷണഫലമായി വാനലോകത്തെ നിരവധി രഹസ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നതായിരിക്കും. ഈ പ്രവചനവും പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു. പരലോകത്ത് ഈ ആകാശവും ഭൂമിയും ഒന്നുംതന്നെ ഉണ്ടായിരിക്കുന്നതല്ല.
തുടര്‍ന്നു പറയുന്നു. നരകം ആളിക്കത്തിക്കപ്പെടുമ്പോള്‍" ഇതിന്‍റെ വിവക്ഷ അവസാനകാലത്ത് ജനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള സ്നേഹവും, ഭയഭക്തിയും കുറഞ്ഞുവരും. കുറ്റകൃത്യങ്ങള്‍ പെരുകിവരും. ആധുനിക സംസ്കാരവും പരിഷ്കാരങ്ങളും നരകത്തിലേക്കടുപ്പിക്കുന്നവയാണ്. കാലത്തിന്‍റെ ഇമാമിനെ നിഷേധിക്കുക കാരണം ദൈവകോപം ജ്വലിക്കുകയും പലതരത്തിലുള്ള ദുരന്തങ്ങളും മറ്റ് വിപത്തുകളും കാരണം മനുഷ്യജീവിതം നരകതുല്യമായി മാറുന്ന കാലത്ത് പ്രതിവിധിയായി അല്ലാഹുതന്നെ രക്ഷകനെയും അയക്കും. അതായത് നീതിമാനായ വിധികര്‍ത്താവായിക്കൊണ്ട് അല്ലാഹു മഹ്ദിമസീഹിനെ അയക്കും. അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗീയമായ, സമാധാനപരമായ ജീവിതം ലഭിക്കും. അപ്രകാരം തന്നെ അക്കാലത്ത് ചെറിയ ചെറിയ നന്മകള്‍ക്ക് പോലും പ്രധാന്യമേറും. ഇതൊരു
ഹദീസില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതിപ്രകാരമാണ്. 'മന്‍തമസ്സകി ബിസസുന്നന്നത്തീ ഇന്‍ദഫഫസസ്വദദിഉമ്മത്തീഫലഹു അജ്റുമീഅത്തിശഹീദ്" എന്‍റെ സമുദായത്തില്‍ കുഴപ്പങ്ങള്‍ നിറയുന്ന കാലത്ത് എന്‍റെ ചര്യയെ മുറുകെപിടിച്ച് ജീവിക്കുന്നവന്ന് നൂറ് ശഹീദദിന്‍റെ (രക്തസാക്ഷിയുടെ) പ്രതിഫലം ലഭിക്കുന്നതാണ്. (മിശ്ക്കാത്ത് കിത്താബുല്‍ ഈമാന്‍).
രണ്ട് വചനങ്ങള്‍ക്കുശേഷം വീണ്ടും ഖുര്‍ആന്‍ തുടര്‍ന്നു പറയുന്നു: "കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന രാവിനെക്കൊണ്ടും ഉദിച്ച് പ്രകാശിച്ചുവരുന്ന പ്രഭാതത്തെക്കൊണ്ടും സത്യം" അതായത്, പരീക്ഷണങ്ങളുടേയും പ്രയാസങ്ങളുടേയും രാത്രിക്കുശേഷം ഇസ്‌ലാമിന്ന് വീണ്ടും ശോഭനക്കാലം വരും. അതു ലോകത്ത് അന്തിമവിജയം കൈവരിക്കും. ഇത് വ്യക്തമാക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്." "ഈ സമുദായത്തില്‍ ഉത്തമരായിട്ടുള്ളവര്‍. അതിന്‍റെ ആദ്യഘട്ടത്തിലും അവസാന ഘട്ടത്തിലും ഉള്ളവരാകുന്നു. ആദ്യകാലത്തുള്ളവരില്‍ അല്ലാഹുവിന്‍റെ ദൂതന്‍
തന്നെയയുണ്ടായിരിക്കും. അവസാനഘട്ടത്തില്‍ ഈസബ്നുമറിയമും ഉണ്ടായയിരരിക്കും. അതിന്നിടയിലലുള്ളവര്‍ വക്രതയുളളവരായിരിക്കും. ഞാന്‍ അവരില്‍നിന്നുള്ളവനോ, അവര്‍ എന്നില്‍പെട്ടവവരോ ആയിരിക്കുകയില്ല" (കല്‍സുല്‍ ഉമ്മാല്‍ വാള്യം 7 ഭാഗം 202)
സൂറ ഇന്‍ഫിതാറില്‍ പറയുന്നു: "ആകാശം പൊട്ടിപ്പിളരുമ്പോള്‍" ഇതു ക്രിസ്തുമതത്തിന്‍റെ വമ്പിച്ച മുന്നേറ്റത്തെക്കുറിച്ചുള്ള ഒരു പ്രവചനമാണ്. ആകാശം പൊട്ടിപ്പിളരുക എന്നാല്‍ അല്ലാഹുവിന്‍റെ കോപം ജ്വലിക്കുകയും ശിക്ഷ ഇറങ്ങുകയും ചെയ്യുക എന്നതാണ്. ഖുര്‍ആന്‍റെ അവതരണകാലത്ത് തന്നെ ത്രിയേകത്വവിശ്വാസം ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അന്നത് ചില പരിമിതമായ രാജ്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ 19ല്‍ 91, 92 വചനങ്ങളില്‍പ്പറയുന്നു. "ആകാശം പൊട്ടിക്കീറുകയയും ഭൂമി പിളര്‍ന്ന് പോവുകയും പര്‍വതങ്ങള്‍ തകര്‍ന്ന് വീഴുകകയും ചെയ്യാറായിരിക്കുന്നു. കാരണം അവര്‍ (ക്രിസ്ത്യാനികകള്‍) പരമകാരുണികനായ അല്ലാഹു ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്ന് വാദിക്കുന്നു" അതായത്, അവസാനകാലത്ത് ക്രിസ്ത്യാനികളുടെ ത്രിയേകത്വ വിശ്വാസത്തിന്നു വളരെ പ്രചാരണം ലഭിക്കും. ഇതു ഏറ്റവും കൊടിയ ശിര്‍ക്കാണ്. അതുകാരണം അല്ലാഹുവിന്‍റെ കോപം ജ്വലിക്കുന്നതും പലതരത്തിലുള്ള ദൈവിക ശിക്ഷകള്‍ ഇറങ്ങുന്നതുമായിരിക്കും. ചുരുക്കത്തില്‍, ഖുര്‍ആന്‍റെ അവതരണകാലത്ത് പിളരാനിരുന്ന ആകാശം അവസാനകാലത്തു പിളരുകതന്നെ ചെയ്യുന്നതാണ്.
സൂറ അല്‍ഖിയാമയില്‍ പറയുന്നു: "ഖിയാമത്ത് എപ്പോഴാണെന്ന് അവന്‍ ചോദിക്കുന്നു. എന്നാല്‍ ദൃഷ്ടികള്‍ സ്തംഭിച്ച് പോവുകയും ചന്ദ്രന് ഗ്രഹണമുണ്ടാവുകയും സൂര്യനും ചന്ദ്രനും ഗ്രഹണം സംഭവിക്കുന്ന കാര്യത്തില്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍, ആ നാളില്‍ ഓടി രക്ഷപ്പെടാനുള്ള സ്ഥലം എവിടെയാണെന്ന് മനുഷ്യന്‍ ചോദിക്കും. അങ്ങനെയല്ല അന്ന് ഒരു അഭയസ്ഥാനവും നിന്‍റെ നാഥന്‍റെയടുക്കലല്ലാതെ ഉണ്ടായിരിക്കുകയില്ല." (അര്‍ഖിയാമ 7 മുതല്‍ 13 വരെ)
ഇവിടെ ഖിയാമത്ത് എന്നു പറഞ്ഞത് 'ഖിയാമത്ത് കുബ്റാ' ഏറ്റവും വലിയ അലാമത്ത് എന്ന അര്‍ത്ഥത്തിലല്ല. കാരണം സൂര്യചന്ദ്രഗ്രഹണങ്ങള്‍
ഇതേ ജഡികലോകത്ത് സംവിച്ചുകൊണ്ടിരിക്കുന്ന ഭൗതികപ്രതിഭാസങ്ങളാകുന്നു. സൂര്യനും ചന്ദ്രനും
ഒന്നുമില്ലാത്ത ഒരു ലോകത്ത് ഗ്രഹണങ്ങള്‍ സംഭവിക്കുന്നതെങ്ങനെ? പ്രസ്തുത സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ ഇതേ ലോകത്ത് മഹ്ദി
മസീഹിന്‍റെ അടയാളങ്ങളായി പ്രത്യക്ഷപ്പെടാനുള്ളതാണ്. ഇതിനെക്കുറിച്ച് ഹദീസില്‍ വ്യക്തമായി
പ്രസ്താവിച്ചിട്ടുണ്ട് അതിപ്രകാരമാണ്. നബി(സ) തിരുമേനി അരുള്‍ ചെയ്തതായി ഹദ്റത്ത് ഇമാം
ബാഖിര്‍ (റ) രിവായത്തുചെയ്യുന്നു. "നമ്മുടെ മഹ്ദിക്ക് രണ്ട് അടയാളങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ആകാശഭൂമികള്‍ ഉണ്ടായതുമുതല്‍ ഈ അടയാളങ്ങള്‍ മറ്റൊരു മഅ്മൂറിന്‍റെ കാലത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതായത് ചന്ദ്രന് റമദാന്‍ മാസത്തിലെ ആദ്യരാത്രിയിലും സൂര്യന്‍ അതിന്‍റെ നടുവിലുള്ള ദിവസത്തിലും
ഗ്രഹണമുണ്ടാകുന്നതാണ്" (ദാറുല്‍ ഖുത്ത്നി)
ഹിജ്റ വര്‍ഷം 1311 റമസാന്‍ 13-ാം തീയതിയും (1894 മാര്‍ച്ച് 21) വ്യാഴാഴ്ച ചന്ദ്രഗ്രഹണവും അതേ റമദാനില്‍ 28നു പകല്‍ (1894 ഏപ്രില്‍ 6നു വെള്ളിയാഴ്ച) സൂര്യഗ്രഹണം സംഭവിച്ചു. പ്രസ്തുത അടയാളങ്ങള്‍ തന്‍റെ സത്യത്തിലേക്കുള്ള അടയാളങ്ങളാണെന്നും ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) പ്രഖ്യാപിച്ചു. ഇത് എന്‍റെ സത്യത്തിലേക്കുള്ള അടയാളമായി അല്ലാഹു വെളിപ്പെടുത്തിയതാണെന്നു ഞാന്‍ പരിശുദ്ധ കഅബാലയത്തില്‍ നിന്നുകൊണ്ടും സത്യം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. സൂര്യചന്ദ്രഗ്രഹണങ്ങളെല്ലാം ഐഹീകലോകത്ത് വെച്ച് സംഭവിക്കുന്ന ഭൗതിക പ്രതിഭാസങ്ങളാണെന്ന് മുകളില്‍ വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നുള്ള വചനങ്ങളില്‍ പറയുന്നത് അന്ന് മനുഷ്യന്‍ ഓടി രക്ഷപ്പെടാനുള്ള സങ്കേതമന്വേഷിക്കുന്നതായിരിക്കും. എന്നാല്‍ മരണത്തോടുകൂടി സല്‍കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അവസരവും നഷ്ടെപ്പടുന്നതാണ്. അതിനാല്‍ പരലോകത്ത് വെച്ച് രക്ഷാസങ്കേതം അന്വേഷിച്ചു നടക്കുമെന്ന് വിചാരിക്കാവതല്ല തന്നെ. ആയതിനാല്‍ ഇതും ഐഹീക ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് മനസ്സിലാക്കണം. അവസാനകാലത്ത് രക്ഷാമാര്‍ഗവും മഹ്ദി മസീഹിനാല്‍ അല്ലാഹു ഒരുക്കിയിരിക്കും. അദ്ദേഹത്തെ സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള രക്ഷയും അഭയവും ലഭിക്കുന്നതായിരിക്കും.
No comments:
Post a Comment