Wednesday, February 17, 2021

അനന്തമായ കാത്തിരിപ്പ് !

 

മുസ്ലിം ലോകവും ക്രൈസ്തവ ലോകവും ഒരു പോലെ ക്രിസ്തുവിന്‍റെ രണ്ടാം വരവും പ്രതീക്ഷിച്ചിരിക്കയാണ്. വരാനിരിക്കുന്ന യേശുവിന് വന്നുകഴിഞ്ഞ യേശുവിന്‍റെ അതേ വ്യക്തിത്വവും അതേ ദൗത്യനിര്‍വ്വഹണവുമാണ് സാരാംശത്തില്‍ ഉണ്ടായിരിക്കേണ്ടത് എന്നകാര്യം അവരിരുകൂട്ടരും മറന്നുപോകരുത്. ഇസ്ലാംമതസ്ഥാപകരായ മുഹമ്മദ് നബി()യുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ യേശുവിന്‍റെ രണ്ടാം വരവ് മുസ്ലിം ലോകത്താണ് സംഭവിക്കുക; ക്രിസ് ത്യാനികള്‍ ക്കിടയിലല്ല. മുസ്ലിം സമുദായത്തില്‍ വന്നുകഴിഞ്ഞ അദ്ദേഹം യേശു കാണിച്ച അത്ഭുതങ്ങളെല്ലാം കാണിച്ചു. എന്നാല്‍ രണ്ടാം വരവിെന്‍റ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് പരിവര്‍ത്തിക്കേണ്ടിയിരുന്നത് യേശുവിന്‍റെ കാലത്തുണ്ടായിരുന്നത്പോലെ യഹൂദ ജനതയ്ക്ക് പകരം മുസ്ലിംകളെയായിരുന്നു എന്നുമാത്രം. യേശുവിന്‍റെ രണ്ടാംവരവിനെ സംബന്ധിച്ചുള്ള പാഠങ്ങളെ തിരുനബി()യുടെ മറ്റു പ്രവചനങ്ങള്‍ പൂര്‍ണമായും പിന്തുണക്കുന്നു. മുസ്ലിംകളുടെ അവസാന കാലത്തുള്ള അവസ്ഥ യഹൂദികളുടെ ജീര്‍ണകാലത്തുള്ള അവസ്ഥയ്ക്ക് തുല്യമായിരിക്കുമെന്ന് തിരുനബി () ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. എങ്ങനെയെന്നാല്‍ ഒരു ജോഡി പാദുകങ്ങള്‍ പരസ്പരം തുല്യമായ രീതിയില്‍ അവര്‍ തമ്മില്‍ സാമ്യതയുണ്ടായിരിക്കുമെന്നാണ് പ്രവചനം.

 

രോഗം തുല്യമായതിനാല്‍ ചികിത്സയും തുല്യമാകേണ്ടിയിരിക്കുന്നു. മസീഹ് അതേ എളിമയില്‍ ലോകത്ത് വീണ്ടും അവതരിക്കുകയുണ്ടായി. അതേ വ്യക്തിയായിക്കൊണ്ടല്ല; ചൈതന്യത്തിലും സ്വഭാവത്തിലും സദൃശനായിക്കൊണ്ട്. അത്തരം ആത്മീയ വിപ്ലവകാരികള്‍ അങ്ങേയറ്റം എളിമത്തത്തിലും അവഗണിതാവസ്ഥയിലും ജന്മം കൊള്ളുകയും താഴ്മയോടുകൂടിയ ജീവിതം നയിക്കുകയും ചെയ്യുന്നു. അദ്ധ്യാത്മികമായ അവരുടെ പുനരവതരണം ആദ്യത്തേത് പോലെ അതേ അവസ്ഥയിലിരിക്കും. അതുപോലെ അവരോട് അതേ നിഷ്ഠുരതയോടും മുന്‍വിധിയോടും ഭ്രാന്തമായ വിദ്വേഷേത്താടും പെരുമാറപ്പെടുകയും ചെയ്യുന്നു. വാഗ്ദാനം ചെയ്യപ്പെട്ടവര്‍ എന്ന നിലക്ക് രണ്ട് യഥാര്‍ത്ഥ പ്രതിനിധികളെയും ലോകം എളുപ്പത്തില്‍ തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം.

 

ക്രിസ്തുവിന്‍റെ അവതരണകാലത്ത് യഹൂദികളുടെ കരങ്ങളാല്‍ അദ്ദേഹത്തിന് എന്തെല്ലാം സഹിക്കേണ്ടിവന്നുവോ അതെല്ലാം അദ്ദേഹത്തിന്‍റെ രണ്ടാംവരവിലും ആവര്‍ത്തിക്കപ്പെട്ടു. ഇത്തവണ ആഗതനായപ്പോള്‍ അതേ വികലവും അയഥാര്‍ത്ഥവുമായ പ്രതീക്ഷകളായിരുന്നു അദ്ദേഹം പ്രേഷണം ചെയ്യപ്പെട്ട മുസ്ലിം ജനതയും വെച്ച് പുലര്‍ത്തിയിരുന്നത്. അതേ സാങ്കല്‍പ്പിക ലക്ഷ്യങ്ങള്‍ അദ്ദേഹം നേടണമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്; അതേ രീതിയിലുള്ള ദൗത്യ നിര്‍വ്വഹണവും നേട്ടങ്ങളും ഭൂമിയില്‍ കൈവരിക്കണമെന്ന് രണ്ടാംവരവ് കാലത്ത് യഹൂദികളെപ്പാലെ മുസ്ലിംകളും പ്രതീക്ഷ വെച്ചു പുലര്‍ത്തി. രീതിയില്‍ ചരിത്രം പുനരാവര്‍ത്തിക്കുകയായിരുന്നു.

 

ചരിത്രം അവലോകനം ചെയ്യുേമ്പാള്‍ യഹൂദികള്‍ക്ക് അവരുടെ മസീഹിനെ തിരിച്ചറിയുന്നതില്‍ വന്നു ഭവിച്ച പിഴവുകള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനും ദുരന്തത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നമുക്ക് സാധിക്കുന്നു. വിശുദ്ധപുസ്തകങ്ങളിലെ പ്രതിപാദനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പുലരണമെന്ന ശാഠ്യമാണ് അവരെ വഴി പിഴപ്പിച്ചത്. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മതപുരുഷന്മാരുടെ കാലത്ത് എപ്പോഴും സംഭവിച്ചിട്ടുള്ളതാണത്. അവരെ തിരിച്ചറിയേണ്ടുന്ന അടയാളങ്ങളെ തെറ്റായി പാരായണം ചെയ്യുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്സംഭവിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ അത് മിഥ്യയാക്കി മാറ്റുന്നു. അലങ്കാരോക്തിയെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയും ചെയ്യുന്നു. മസീഹിന്‍റെ രണ്ടാംവരവ് ഹസ്റത്ത് മിര്‍സാ ഗുലാംഅഹ്മദ് ഖാദിയാനി () യില്‍ സംഭവിച്ചപ്പോള്‍ ഏറക്കുറെ യേശുവിന്‍റെ കാലത്ത് അരങ്ങേറിയ അതേ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്. യഹൂദികള്‍ കാത്തിരുന്ന എലിയാ പ്രവാചകന്‍ ആകാശത്ത് നിന്ന് ഇറങ്ങിവരുമെന്ന് ക്രിസ്തുവിന്‍റെ കാലത്തെ യഹൂദികള്‍ പ്രതീക്ഷാ പൂര്‍വ്വം കാത്തിരുന്നു. അതുപോലെ മസീഹ് സ്വയം ആകാശത്ത് നിന്ന് ഇറങ്ങിവരുമെന്ന് ഇക്കൂട്ടരും കാത്തിരുന്നു.

 

യഹൂദരെ സംബന്ധിച്ചിടത്തോളം മസീഹ് പൂര്‍ണ്ണമഹത്വവുംകൊണ്ട് വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. അന്നത്തെ അവരുടെ റോമന്‍ മേധാവികള്‍ക്ക് മീതെ മസീഹ് അവരെ അധിപരാക്കുമെന്ന് അവര്‍ കരുതി. പ്രതീക്ഷകളെല്ലാം നസറേത്തുകാരനായ യേശു തകര്‍ത്തെറിഞ്ഞു. അവസാനം യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ നൂറ്റാണ്ടു കളായി യഹൂദ ജനത നെഞ്ചിലേറ്റി നടക്കുകയും പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുകയുംക്കുകയും ചെയ്ത മസീഹിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതായിക്കലാശിച്ചു.

 

യേശു ക്രിസ്തുവിന്‍റെ ആഗമനവും മിര്‍സാഗുലാം അഹമദ് ഖാദിയാനിയുടെ ആഗമനവുമായി ബന്ധപ്പെട്ട സംഗതികളില്‍ അനിഷേധ്യമായ സാമ്യതയാണുള്ളത്. ഇരുവരുടെയും ശത്രുക്കളുടെയും സമീപനം ഒരു പോലെയായിരുന്നു. പേരുമാത്രമെ വ്യത്യസ്തമായിട്ടുള്ളു. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും മുഖ്യധാരാസമൂഹം യേശുവിന്‍റെ കാലത്തെ യഹൂദികളുടേതിനു തുല്യമായിരുന്നു. അവരുടെ എതിര്‍പ്പുകള്‍ക്ക് സാമ്യതയുണ്ട്. അവരുടെ നിഷേധ ന്യായങ്ങള്‍ക്ക് സാമ്യതയുണ്ട്. എങ്കിലും നിസ്സാരനായ മനുഷ്യനെ ദൈവം യേശുവിന് നല്‍കിയതിനേക്കാള്‍ മഹത്തായ ദൃഷ്ടാന്തങ്ങളാല്‍ സഹായിക്കുകയും അദ്ദേഹത്തിന്‍റെ സന്ദേശം ദ്രുതഗതിയില്‍ വ്യാപിപ്പിക്കുകയും കൂടുതല്‍ ദേശങ്ങളില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. വസ്തുതകളെല്ലാം സ്വയം സംസാരിക്കുന്നതാണ്. പക്ഷേ, ഇതെല്ലാം ബുദ്ധിയുള്ളവന് മാത്രമേ ഗ്രഹിക്കാന്‍ കഴിയൂ. കാലംകഴിയുേന്താറും വസ്തുതകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുന്നു. പക്ഷേ, ബുദ്ധിപൂര്‍വ്വം നിരീക്ഷിക്കുന്നവര്‍ക്കേ കാര്യങ്ങള്‍ മനസ്സിലാവുകയുള്ളു. അതിലുപരിയായി സമകാലീനലോകത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും യഹൂദസമാനമായ ഇത്തരം സമീപനത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍ അവര്‍ക്കുള്ള മസീഹീ സന്ദേശത്തിന്‍റെ കാര്യത്തിലും മാറ്റമില്ല. എന്നാല്‍, കണ്ണുകള്‍ അടച്ചിരിക്കുന്നവര്‍ എങ്ങനെ സത്യം മനസ്സിലാക്കും?

 

നൂറ്റാണ്ടുകളോളമായി മസീഹിന്‍റെ രണ്ടാംവരവ് കാത്തിരിക്കുന്ന ക്രിസ്ത്യാനികളും മുസ്ലിംകളുമായവരെ ഉണര്‍ത്തിക്കൊണ്ട് ദൈവനിയുക്തനായ മസീഹ് ഹസ്റത്ത് മിര്‍സാ ഗുലാം അഹമദ് ഖാദിയാനി () നല്‍കിയ പ്രവചനാത്മകമായ ഒരു പ്രഖ്യാപനം കേള്‍ക്കുക.

 

"വാഗ്ദത്ത മസീഹിന്‍റെ ആകാശത്ത് നിന്നുള്ള ഇറക്കം വെറും ഒരു വ്യാമോഹം മാത്രമാണ്. ആകാശത്ത്നിന്ന് ആരും തന്നെ ഇറങ്ങിവരുന്നതല്ലെന്നു നല്ലവണ്ണം ധരിച്ചുകൊള്‍വീന്‍. ഇന്നു ജീവിച്ചിരിക്കുന്ന എന്‍റെ എല്ലാ എതിരാളികളും മരിച്ചൊടുങ്ങും. എന്നാലവര്‍ക്ക് ആകാശത്തുനിന്ന് ഇബ്നു മര്‍യം (യേശു) ഇറങ്ങിവരുന്നതായി കാണാന്‍ സാധിക്കുന്നതല്ല. അതിനു ശേഷം അവരുടെ സന്താനങ്ങളും മര്‍യമിന്‍റെ പുത്രന്‍ ഈസാ () ഇറങ്ങുന്നതായി കാണാതെ മരണമടയും. പിന്നെ സന്തതികളുടെ സന്താനങ്ങളും ഈസാനബിയെ കാണാതെ നിരാശരായി മരണമടയുന്നതാണ്. അപ്പോള്‍ അല്ലാഹു ഇവരുടെ ഹൃദയങ്ങളില്‍ ഭയവും പരിഭ്രമവും ഉളവാക്കും. കാരണം അന്നു കുരിശിന്‍റെ മേധാവിത്വകാലം കഴിഞ്ഞുപോകുകയും ലോകം ഒരു നവീന ഘട്ടത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. എന്നാലും മര്‍യമിന്‍റെ പുത്രന്‍ ഈസാ അതുവരെയും ഇറങ്ങിവന്നിരിക്കുകയില്ല. തദവസഅരത്തില്‍ ചിന്താശീലര്‍ ഇത്തരം വിശ്വാസത്തെ പാടെ വെറുത്തു തുടങ്ങും. അങ്ങനെ ഇന്നു മുതല്‍ മൂന്നു നൂറ്റാണ്ടു പൂര്‍ണ്ണമാകുന്നതിനു മുമ്പായി ഈസായെ കാത്തിരിക്കുന്നവര്‍ മുസ്ലിംകളാവട്ടെ ക്രിസ്ത്യാനികളാവട്ടെ എല്ലാവരും അദ്ദേഹത്തിന്‍റെ വരവിനെകുറിച്ചു നിരാശപ്പെടുകയും തീരെ മനം മടുത്ത് വിശ്വാസെത്ത പരിത്യജിക്കുകയും ചെയ്യും." (തദ്കിറത്തുശ്ശഹാദത്തൈന്‍പേജ്-67)

 

ഒരു പുതിയ തലമുറ ജനിക്കുന്നത് വരെ അവരും കാത്തിരിപ്പ് തുടരുമായിരിക്കാം. തലമുറയും അവരുടെ അവധികഴിഞ്ഞാല്‍ നിഷ്ക്രമിക്കുകയും പുതിയ തലമുറ രംഗ പ്രവേശം ചെയ്യുകയും ചെയ്യും. കാത്തിരിപ്പ് അവസാനകാലംവരെ തുടരും. പക്ഷേ, യേശു ഒരിക്കലും ഇറങ്ങിവരുന്നത് ആര്‍ക്കും കാണാന്‍ സാധ്യമല്ല. യേശുവിനോട് രണ്ടാമതും ഭൂമിയില്‍ വരണമെന്ന് എത്ര കെഞ്ചി യാചിച്ചാലും അവരുടെ സ്വപ്നങ്ങള്‍ ഒരിക്കലും സാക്ഷാത്ക്കരിക്കില്ല. യഹൂദന്മാര്‍ മൂവായിരം വര്‍ഷങ്ങള്‍ മുമ്പ് പണിത വിലപിക്കുന്ന ഭിത്തിയെപ്പോലെ ഒരെണ്ണം പണി താലും ഭിത്തിയില്‍ അവര്‍ തലതല്ലിപ്പൊളിച്ചാലും സ്വപ്നങ്ങള്‍ക്ക് സാക്ഷാത്ക്കാരമുണ്ടാവില്ല. മസീഹ് വന്നപ്പോള്‍ യഹൂദികളുടെ കാര്യത്തില്‍ സംഭവിച്ചതെന്തോ അത് തന്നെ വീണ്ടും സംഭവിക്കുന്നതാണ്. അവരുടെ വിലാപങ്ങള്‍ക്കും സ്വയം പീഡനങ്ങള്‍ക്കും മസീഹ് ഇറങ്ങിവരുന്നത് കാണാന്‍ സാധ്യമല്ല; തലമുറകള്‍ക്ക് ശേഷം തലമുറകള്‍ കാത്തിരുന്നാലും ശരി. ഒരിക്കലും അവസാനിക്കാത്ത നിതാന്ത നിരാശയും അനന്തശൂന്യതയുമല്ലാതെ യേശുവിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവര്‍ക്കൊന്നും തന്നെ നല്‍കില്ല. നിശ്ചയമായും അതൊരു ശൂന്യമായ ദര്‍ശനമാകുന്നു.

 

യേശു ദൈവത്തിന്‍റെ ജഡിക പുത്രനായിരിക്കുമെന്ന് കരുതുന്ന ക്രിസ്ത്യാനികളോട് ഖുര്‍ആന്‍ പറഞ്ഞ ഒരു വചനം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം.

 

"അല്ലാഹു തനിക്കായി ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് പറയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയുമാണ് ( ഗ്രന്ഥം ഇറക്കിയിട്ടുള്ളത്). അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അത് സംബന്ധിച്ച് ഒരറിവുമില്ല അവരുടെ വായകളില്‍നിന്നു പുറപ്പടുന്ന വാക്ക് ഗുരുതരമായതാണ്. കള്ളമല്ലാതെ അവര്‍ പറയുന്നില്ല."

No comments: