Wednesday, February 17, 2021

ഈസാനി(അ)യുടെ മരണത്തിന്‍റെ പ്രാധാന്യം

 ഈസാനബി() മറ്റെല്ലാം പ്രവാചകന്മാരേയും പോലെ മരിച്ചുപോയി എന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും ഏറ്റവും വ്യക്തമായി പ്രഖ്യാപിച്ചതാണ്. പക്ഷേ അദ്ദേഹം ഇന്നും ആകാശത്ത് ജീവിച്ചിരിക്കുന്നു എന്നാണ് അഹ്മദികള്‍ ഒഴികെയുള്ള മുസ്‌ലിംകള്‍ ഒന്നടങ്കം വിശ്വസിക്കുന്നത്. ഇത് യേശുദൈവപുത്രാണെന്ന് വിശ്വസിക്കുന്ന പൂര്‍വ്വവേദക്കാരായ ക്രിസ്ത്യാനികളില്‍ നിന്നു മുസ്‌ലിംകളിലേക്ക് പകര്‍ന്ന ഒരു പാരമ്പര്യ വിശ്വാസമാണ്. വളരെ ശക്തവും ആഴത്തില്‍ വേരുകളുള്ളതുമായ അബദ്ധ വിശ്വാസം ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന ഒന്നാണ്. ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഈസാനബി() മരിച്ചുപോയി എന്ന് അഹ്മദികള്‍ വാദിക്കുമ്പോള്‍ അതിന് മറുപടി പറയാന്‍ കഴിയാത്ത മുസ്‌ലിം കക്ഷി നേതാക്കന്മാര്‍ ഈസാനബി മരിക്കട്ടെ മരിക്കാതിരിക്കട്ടെ അതൊരു പ്രശ്നമേ അല്ല എന്ന് പറഞ്ഞ് സാധാരണക്കാരായ മുസ്‌ലിംകളെ വിഡ്ഢിക്കളാക്കാറുണ്ട്.

വാസ്തവത്തില്‍ മുസ്‌ലിംകള്‍ക്ക് ഈസാ നബി()യുടെ മരണം ഒരു നിസ്സാര പ്രശ്നമാണോ? ഒരിക്കലുമല്ല മുസ്‌ലിം കക്ഷികളുടെ അസ്തിത്വത്തേക്കാള്‍ പ്രാധാന്യം ഈസാനബി() വരുമെന്ന അവരുടെ വിശ്വാസത്തിനുണ്ട്. കാരണം ഇസ്ലാം ജീര്‍ണ്ണതക്കും നാശത്തിന്നും വിധേയമാവുമ്പോള്‍ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, സുന്നി, തബ്‌ലീഗ് എന്നീ കക്ഷികള്‍ ആഗതരാവുമെന്നല്ല റസൂല്‍ കരിം() പറഞ്ഞത്. കക്ഷികളെ സംബന്ധിച്ച് വളരെ മോശം അഭിപ്രായമാണ് റസൂല്‍ തിരുമേനി() പ്രകടിപ്പിച്ചത് എന്ന കാര്യവും ശ്രദ്ധേയമാണ്. എന്‍റെ സമുദായം 73 കക്ഷികളായി പിരിയുമെന്നും അതില്‍ ഒരു വിഭാഗമായ അല്‍ജമാഅത്തൊഴികെ’ മറ്റെല്ലാം നരകത്തില്‍ പതിക്കുമെന്നുമാണ് റസൂല്‍ തിരുമേനി() യുടെ പ്രവചനം. പ്രവചനം എത്ര സത്യസന്ധമായിരുന്നു. മുസ്‌ലിംകക്ഷികള്‍ ഭിന്നിപ്പും കുഴപ്പവുമല്ലാതെ മറ്റൊന്നും കൊണ്ടുവന്നില്ല എന്നത് നമ്മുടെ അനുഭവമാണ്. ഇസ്‌ലാമിന്‍റെ സംഘടനാ രൂപം അല്‍ ജമാഅത്താകുന്ന ഖിലാഫത്ത് വ്യവസ്ഥയാണ്. മുസ്‌ലിംകളുടെ ഖിലാഫത്തായിരുന്ന തുര്‍ക്കി ഖിലാഫത്ത് നശിച്ചതിനുശേഷമാണ് ഭൗതിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അനുകരിച്ച് കൂണുപോലെ മുസ്‌ലിംകക്ഷികള്‍ മുളച്ചുപൊന്തിയത് ഇസ്ലാം ജീര്‍ണ്ണതക്കും നാശത്തിനും വിധേയമാകുമ്പോള്‍ മസീഹ് അവതരിക്കുമെന്നാണ് റസൂല്‍ തിരുമേനി() പറഞ്ഞത്. ഈയൊരു പരിഹാരമല്ലാതെ തിരുമേനി () മറ്റൊരു പരിഹാരവും പറഞ്ഞിട്ടില്ല. പരിഹാര പുരുഷന്‍ ഈസാനബിയായിരിക്കുമെന്നും അദ്ദേഹം ഇപ്പോള്‍ ആകാശത്ത് വസിക്കുകയാണെന്നും മുസ്‌ലിം കക്ഷികള്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളാമായി മുസ്‌ലിംകള്‍ വിശ്വാസം ഹൃദയ ത്തില്‍ താലോലിച്ചു കാത്തിരിക്കുകയാണ്. മാത്രമല്ല ഇസ്‌ലാമിന്‍റെ ആഗോളവിജയത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും ഈസാനബി വന്നതിനുശേഷമാണ് സംഭവിക്കുക എന്ന് 120 കോടിയോളമുള്ള മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. കൂടാതെ 200 കോടി ക്രിസ്ത്യാനികളും പ്രതീക്ഷിക്കുന്നത് മറ്റാരെയുമല്ല. യേശുവിനെ, അതായത് ഈസാനബിയെതന്നെയാണ്. അങ്ങനെ ഏറ്റവും പ്രബലമായതും ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്നതുമായ രണ്ട് മുഖ്യ മതങ്ങളുടെ ദൈവീക പ്രതീക്ഷ ഈസാനബിയുടെ വരവിലാണ്. നമ്മുടെ കാലവുമായി ബന്ധപ്പെട്ടതും പ്രാമാണികവുമായ വിശ്വാസം ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റാണെന്നും ഈസാനബി മരിച്ചുപോയി എന്നും പറയുമ്പോള്‍ അദ്ദേഹം മരിക്കട്ടെ, മരിക്കാതിരിക്കട്ടെ എന്നു പറഞ്ഞ് അത് നിസ്സാരമാക്കി തള്ളാന്‍ മുസ്‌ലിം കക്ഷികള്‍ക്ക് എന്ത് അധികാരം?

ഈസാനബി () മരിച്ചുപോയി എന്ന് ഖുര്‍ആനും, സുന്നത്തും, ഹദീസും അനിഷേധ്യമാംവിധം സാക്ഷ്യംവഹിക്കുന്നുവങ്കില്‍ പിന്നെ വരാനിരിക്കുന്ന മസീഹ് ആരാണ്? മുസ്‌ലിം സഹോദരന്മാര്‍ ചിന്തിക്കണ്ടിയിരിക്കുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് വന്നു കഴിഞ്ഞു. അദ്ദേഹമാണ് ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി() എന്ന ഹ്‌മദികളുടെ വാദം ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ പരിശോധിക്കേണ്ടതുണ്ട്. മുസ്‌ലിം ലോകം മുഴുവനും ഭയാനകമായ വിപത്തുകളില്‍പ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലെങ്കിലും അവര്‍ ഇക്കാര്യം ചിന്തിക്കട്ടെ. നമ്മുടെ മുമ്പില്‍ സജീവമായൊരു ദൃഷ്ടാന്തവും വിഷയത്തിലുണ്ട്. ഈസാ നബി() മസീഹായി ബനൂ ഇസ്രായേല്‍ മസുദായത്തില്‍ ഇറങ്ങിയേപ്പാള്‍ ആകാശത്തുനിന്നു മസീഹിന് മുന്‍ഗാമിയായി ഇല്‍യാസ് നബി() ഇറങ്ങാതെ ഞങ്ങള്‍ വിശ്വസിക്കില്ല എന്ന് പറഞ്ഞ് ഈസാ മസീഹിനെ നിഷേധിച്ചവരാണ് യഹൂദികള്‍. മുസ്‌ലിം സമുദായത്തിന്‍റെ ഗതി യഹൂദികളുടേത്പോലെയാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

No comments: