Tuesday, January 4, 2011

ഇസാനബിയെപ്പറ്റി C. N. അഹ്‌മദ് മൗലവി

കേരളത്തിലെ സമുന്നതരായ മുസ്‌ലിം പണ്ഡിതന്‍മാരിലൊ രാളായിരുന്നു മര്‍ഹും സി.എന്‍. അഹ്‌മദ് മൌലവി സാഹിബ്‌. ഭൂരിപക്ഷ മുസ്‌ലിം പണ്ഡിതന്‍മാരില്‍ നിന്നു വ്യത്യസ്തനായി ഈസാ നബി (അ) മരിച്ചുപോയി എന്ന്‌ ശക്തമായ തെളിവുകള്‍ നിരത്തി അദ്ദേഹം സ്ഥാപിക്കുന്നു.

ഹദീസുകള്‍ പരിശോധിച്ച്‌ ശരിയും തെറ്റും വേര്‍തിരിച്ചെടുക്കുവാന്‍, ഹദീസ്‌ പരിശോധനാ വിദഗ്ധന്‍മാര്‍ ചില അളവുകോലുകള്‍ നമ്മുടെ കയ്യില്‍ത്തന്നിട്ടുണ്ട്‌. ആ അളവുകോലുകള്‍കൊണ്ട്‌ അളന്നു നോക്കിയിട്ടു വേണം ഏത്‌ ഹദീസും നമുക്ക്‌ സ്വീകരിക്കുവാന്‍. ഇതെപ്പോഴും നമുക്കോര്‍മ്മയുണ്ടായിരിക്കണം. തിരുമേനിയുടെ പേരില്‍ ഹദീസുകള്‍ കെട്ടിയുണ്ടാക്കിയതില്‍ ഒരു വലിയ പങ്ക്‌ വഹിച്ചത്‌ ജൂതന്‍മാരും ക്രിസ്ത്യാനികളുമാണെന്ന്‌ മുമ്പ്‌ നാം ഉണര്‍ത്തിയിട്ടുണ്ട്‌. അത്‌ വായിച്ചശേഷം 1405 -)o നമ്പര്‍ ഹദീസൊന്നെടുത്ത്‌ വായിച്ചുനോക്കുക. എന്താണതില്‍ പറയു ന്നത്‌? "ഇസ്രാഈല്യരുടെ വാര്‍ത്തകള്‍ നിങ്ങള്‍ രിവായത്ത്‌ ചെയ്തുകൊ ള്ളുക; അതില്‍ ദോഷമൊന്നുമില്ല" എന്ന്‌ തിരുമേനി ശിഷ്യഗണ ങ്ങളെ ഉല്‍ബോധിപ്പിച്ചുവെന്ന്‌! കഥയെ ങ്ങിനെയുണ്ട്‌! ഇസ്രാഈല്യരുടെ കുത്തിത്തിരിപ്പുകള്‍, ഖുര്‍ആനോടും നബിയോടും അവര്‍ക്കുള്ള അസൂയ, ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഒളിഞ്ഞും അവര്‍ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍, അവര്‍ വെച്ചുപുലര്‍ത്തിക്കൊ ണ്ടുപോന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാലും സൂചനകളാലും നിറയപ്പെട്ടതാണ്‌ ഖുര്‍ആന്‍. എന്നിട്ട്‌ ആ ഖുര്‍ആന്‍റെ സന്ദേശം ലോകത്ത്‌ പ്രചരിപ്പിക്കുവാന്‍ വന്ന ദൈവദൂതന്‍ ഉപദേശിക്കുന്നതോ, ഇസ്രാഈല്യരുടെ പക്കല്‍നിന്ന്‌ കിട്ടുന്ന ഏത്‌ വാര്‍ത്തയും സ്വീകരിക്കുകയും നിങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തുകൊള്ളുക എന്ന്‌! ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഇനി വല്ലതും വേണ്ടതുണ്ടോ?

വേഗം മനസ്സിലാക്കാന്‍ ഞാനൊരുദാഹരണം ചൂണ്ടിക്കാണിക്കാം. ഒരു മനുഷ്യന്‍ ചെയ്യുന്ന പാപത്തിന്ന്‌ മറ്റൊരു മനുഷ്യന്‍ ഉത്തരവാദിയാവുകയില്ലെന്നത്‌ ഖുര്‍ആന്‍റെ ഒരു പ്രഖ്യാപിത (6:164) സിദ്ധാന്തമാണ്‌. എന്നാല്‍ നമ്മുടെ ചില മതഗ്രന്ഥങ്ങളെടുത്തു നോക്കുക. ഈ സിദ്ധാന്തത്തിന്ന്‌ കടകവിരുദ്ധമായ്ക്കൊണ്ട്‌ വിധിയെഴുതിയിരിക്കുന്നത്‌ കാണാം. ആദം വിലക്കപ്പെട്ട പഴം തിന്നുക നിമിത്തം ആദമിന്‍റെ സന്താനങ്ങളെല്ലാം പാപികളായ്ക്കൊണ്ടാണ്‌ ജനിക്കുന്നത്‌; ഇനിയവരെ ശുചീകരിച്ചെടുത്തെങ്കിലേ ആ പാപ മാലിന്യങ്ങളില്‍ നിന്ന്‌ അവര്‍ മുക്തരാവുകയുള്ളൂ; അതിന്നാണ്‌ ഇന്നിന്ന കര്‍മ്മ ങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന്‌ ക്രിസ്ത്യാനികള്‍ പറയുന്നു. അതേ സിദ്ധാന്തമാണ്‌ നമ്മുടെ ചില മത ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിവെച്ചിരിക്കുന്നത്‌. ആദം പഴം പറിക്കാന്‍ കാലുകൊണ്ട്‌ നടന്നുപോയി; കണ്ണുകൊണ്ട്‌ നോക്കി; കൈക്കൊണ്ട്‌ പഠിച്ച്‌; വായകൊണ്ട്‌ തിന്നു, അതുകൊ ണ്ടാണ്‌ വുളുവില്‍ കൈകാലുകളും കണ്ണ്‌, വായും മൂക്കുമെല്ലാം ശുചീകരിക്കാന്‍ കല്‍പിച്ചിരിക്കുന്നത്‌. ഇതാണ്‌ നമ്മുടെ ചില മതഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നത്‌. ഇതിന്‍റെ ഗുരുനാഥ ന്‍മാര്‍ ക്രിസ്ത്യാനിക ള ല്ലാതെ മറ്റാരുമല്ലെന്നത്‌ തീര്‍ച്ചയാണല്ലോ. കാരണം, ഈ സിദ്ധാന്തം ഖുര്‍ആന്‍ തള്ളിക്കളഞ്ഞ ഒന്നാണ്‌. മാത്രമല്ല, മനുഷ്യന്‍ പാപിയായ്ക്കൊണ്ട്‌ ജനിക്കുക മൂലം അവനെ ശുദ്ധീകരിച്ചെ ടുക്കാനുള്ള നടപടികളെ ഖുര്‍ആന്‍ കളിയാക്കി വിടുക കൂടി (2:138) ചെയ്തിരിക്കുന്നു; ആ സ്ഥിതിക്ക്‌ ഈ സിദ്ധാന്തം ഇസ്‌ലാമിലേക്ക്‌ എങ്ങനെ നുഴഞ്ഞുകയറി? ക്രിസ്ത്യാനികള്‍ മുഖേന തന്നെ!

ഇതേപ്രകാരം ക്രിസ്ത്യാനികളില്‍ നിന്ന്‌ മുസ്‌ലിംകളുടെയിടയിലേക്ക്‌ നുഴഞ്ഞുകയറിയ ഒന്നുതന്നെ യാണ്‌ ഈസാനിയെക്കുറിച്ച്‌ ഇന്ന്‌ മുസ്‌ലിം ബഹുജനങ്ങളിലുള്ള ധാരണയും.

ഈസാനബി(അ) ഒരു നബി മാത്രമായിരുന്നു. മറ്റു നബിമാരെപ്പോലെത്തന്നെ അദ്ദേഹവും ജീവിച്ചു. മറ്റ്‌ നബിമാരെ ശത്രുക്കള്‍ അലട്ടിക്കൊണ്ടും മര്‍ദ്ദിച്ചുകൊണ്ടുമിരുന്ന പോലെത്തന്നെ അദ്ദേഹത്തേയും മര്‍ദ്ദിച്ചു. അവസാനം അദ്ദേഹത്തിന്‍റെ കഠിന ശത്രുക്കളായിരുന്ന ജൂതന്‍മാര്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ വട്ടം കൂട്ടി. അങ്ങനെ അദ്ദേഹം ക്രൂശിക്കപ്പെട്ടുവെന്നും മൂന്ന്‌ ദിവസം മരിച്ചു കിടന്നതിനുശേഷം ഉയിര്‍ത്തെഴുന്നേറ്റെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റശേഷം അദ്ദേഹം തന്‍റെ ശിഷ്യന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയും അവര്‍ക്കുപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും അവരോടൊപ്പം ആഹാരം കഴിക്കുകയും ചെയ്തുവെന്നും, താന്‍ യേശുക്രിസ്തു തന്നെയാണെന്ന്‌ പല നിലക്കും അവരെ ബോധ്യപ്പെടുത്തിയെന്നും മത്തായി, മാര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്നിവരെഴുതിയ സുവിശേഷങ്ങളില്‍ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. അങ്ങനെ ക്രൂശിക്കപ്പെട്ടശേഷം 40 ദിവസം കഴിഞ്ഞതില്‍പ്പിന്നെ അദ്ദേ ഹത്തെ മാലാഖന്‍മാര്‍ സ്വര്‍ഗ്ഗലോകത്തേക്ക്‌ കൊണ്ടുപോയെന്നും അദ്ദേഹമിപ്പോള്‍ ദൈവത്തോടൊപ്പം ഇരി ക്കുകയാണെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ഈ വിശ്വാസം അപ്പടി മുസ്‌ലിംകളിലേക്ക്‌ പകര്‍ന്നു. ഒരു വ്യത്യാസം മാത്രം. ഈസാനബിയെ ശത്രുക്കള്‍ക്ക്‌ കുരിശിലേറ്റിയിട്ടോ മറ്റു നിലക്കോ കൊല്ലാന്‍ കഴിഞ്ഞിട്ടില്ല എന്ന്‌ ഖുര്‍ആന്‍ സ്പഷ്ടമായ ഭാഷയില്‍ പ്രഖ്യാപിച്ചിരിക്കെ കാണ്ട്‌(4:157) അതപ്പടി സ്വീകരിക്കാന്‍ നിന്നില്ല. അതു മാത്രമങ്ങ്‌ വിട്ട്‌ ബാക്കിയുള്ളതെല്ലാം സ്വീകരിച്ചു. ഇനി ലോകാവസാനം യേശുക്രിസ്തു ഈ ലോകത്തിലേക്കുതന്നെ മടങ്ങി വരുമെന്നാണ്‌ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്‌. അങ്ങിനെ മടങ്ങിവന്നശേഷം ന്യായവും നീതിയുമെല്ലാം നടപ്പില്‍ വരുത്തുകയും അനീതിയേയും അക്രമത്തേയും അടിച്ചമര്‍ത്തുകയും ചെയ്യുമെന്നും. അതും മുസ്‌ലിംകള്‍ അതേപടി ഏറ്റുപാടി. ഇപ്പോള്‍ ക്രിസ്ത്യാനികളെപ്പോലെത്തന്നെ മുസ്‌ലിംകളും ഈസാനബി തിരിച്ചുവരുന്നത്‌ കാത്തുകൊണ്ടിരിക്കുകയാണ്‌. ചെറു കുട്ടികള്‍ക്ക്‌ പഠിപ്പിക്കുന്ന പ്രാഥമിക മതപാഠ പുസ്തകങ്ങളില്‍പ്പോലും ഈ സിദ്ധാന്തം അങ്ങ്‌ തിരുകിക്കയറ്റി വെച്ചാല്‍ പിന്നീട്‌ ആ വിശ്വാസത്തിന്നുണ്ടാകുന്ന ധാര്‍ഢ്യം പറയേണ്ടതുണ്ടോ!

വാസ്തവത്തില്‍ നാം വലിച്ചിഴച്ചിട്ടെന്തു പ്രയോജനം? ഖുര്‍ആന്‍റെ സിദ്ധാന്തങ്ങള്‍ മനസ്സിരുത്തിപ്പഠിക്കുന്ന പതിവ്‌ എത്രയോ നൂറ്റാണ്ടുകളായി മുസ്‌ലിംകളില്‍ നിന്ന്‌ വിട്ടുപോയി; മുസ്‌ലിം പണ്ഡിതന്‍മാരുടേയും പാമര ജനങ്ങളേയുമെല്ലാം പ്രമാണം ഓരോ കാലങ്ങളില്‍ എഴുതപ്പെട്ട മതപണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളാണ്‌. ആ സ്ഥിതിക്ക്‌ നൂറ്റാണ്ടു കളും തലമുറകളുമായി ജീവിച്ച മുസ്‌ലിംകളോട്‌ ഇന്ന്‌ മറിച്ചു പറഞ്ഞാല്‍ ഫലമെന്തായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലൊ. പക്ഷെ ഇസ്‌ലാമിന്‍റെ പരിശുദ്ധവും പരമ സുന്ദരവുമായ രൂപം ലോകത്തിന്നു മുമ്പില്‍ വെക്കുമ്പോള്‍ നമുക്കത്‌ ചെയ്യാതിരിക്കാന്‍ നിവൃത്തിയില്ല. ഏറ്റവും ചുരുങ്ങിയത്‌ ഇസ്‌ലാമിന്‍റെ പേരില്‍ ചുമത്തിയ തെറ്റായ ഒരാരോപണം ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്ത്‌ അല്ലാഹുവിന്‍റെ മുമ്പില്‍ നമ്മുടെ ബാധ്യത നിര്‍വ്വഹിക്കുവാനും നമ്മുടെ നിരപരാധിത്തം തെളിയിക്കുവാനും നാം ആഗ്രഹിക്കുന്നു.

ഈസാനബി ഇന്ന്‌ ജീവിച്ചിരിക്കുന്നുണ്ടോ? ഇനിയിങ്ങോട്ടു തിരിച്ചു വരുമോ? മുസ്‌ലിംകള്‍ക്കിടയില്‍ - വിശിഷ്യാ മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ - ഇന്നൊരു ചിന്താവിഷയമാണിത്‌. അതിനുള്ള മറുപടിയാണ്‌ താഴെ കാണിക്കുന്നത്‌:

ഈസാനബിയെ ആകാശത്തേക്കുയര്‍ത്തിയിരിക്കയാണെന്നോ ലോകാവസാനം അദ്ദേഹമിങ്ങോട്ട്‌ തിരിച്ചുവരുമെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. നേരെമറിച്ച്‌, ക്രിസ്ത്യാനികള്‍ വിശ്വസിക്കുംപോലെ, അദ്ദേഹത്തെ ആകാശത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ പോവുകയോ ഒരു കാലത്ത്‌ അദ്ദേഹം ഇങ്ങോട്ട്‌ തിരിച്ചുവരുകയോ ചെയ്കയില്ല എന്നതിന്ന്‌ വ്യക്തവും ഖണ്ഡിതവുമായ തെളിവുകളാണ്‌ ഖുര്‍ആന്‍ നിരത്തി വെച്ചിരിക്കുന്നത്‌. നമുക്കതൊന്ന്‌ കണ്ണു തുറന്നു നോക്കാന്‍ സന്‍മനസ്സുണ്ടായാല്‍മാത്രം മതി.

ഈസാനബി അവസാനം തിരിച്ചുവരും, എന്നിട്ട്‌ പന്നിയെ കൊല്ലും, കുരിശ്‌ തല്ലിയുടക്കും ജിസ്‌യ ദുര്‍ബ്ബലപ്പെടുത്തും എന്നെല്ലാമാണല്ലോഹദീസുകള്‍ (1009) പറയുന്നത്‌. അതു ശരി തന്നെയാണോ? ശരിയായിരിക്കാന്‍ പാടുണ്ടോ? ഖുര്‍ആന്‍റെ സിദ്ധാന്തങ്ങളും പ്രസ്താവനകളുമായി അത്‌ യോജിക്കുന്നുണ്ടോ? ഒന്ന്‌ ചിന്തിച്ചു നോക്കുക. നിങ്ങള്‍ ഇതിനുമുമ്പ്‌ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും ശ്രദ്ധിക്കുക. ഖുര്‍ആന്‍ 5-)o അദ്ധ്യായം 116, 117 എന്നീ വാക്യങ്ങളൊന്നെടുത്ത്‌ മനസ്സിരുത്തി വായിച്ചുനോക്കുക. എന്താണതില്‍ പറയുന്നത്‌? നിങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊ ണ്ടിരിക്കുന്ന സംശയങ്ങള്‍ക്ക്‌ സ്പഷ്ടവും ഖണ്ഡിതവുമായ മറുപടിതന്നെ.

പരലോകത്തുവെച്ച്‌ അല്ലാഹു ഈസാനബിയെ വിചാരണ ചെയ്യുന്ന രംഗവും അന്നേരം ഈസാനബി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്ന സ്റ്റെയിറ്റുമെന്‍റുമാണ്‌ ആ രണ്ടുവാക്യങ്ങളില്‍ എടുത്തുകാണിച്ചിരിക്കുന്നത്‌.

"ഓ മര്‍യമിന്‍റെ മകന്‍ ഈസാ! അല്ലാഹു വിനെവിട്ട്‌ എന്നെയും എന്‍റെ മാതാവിനേയും ദൈവങ്ങളാക്കിവെക്ക ണമെന്ന്‌ നീയാണോ ജനങ്ങളോടുപ ദേശിച്ചത്‌?"

എന്ന്‌ ഈസാനബിയോട്‌ അല്ലാഹു ചോദിക്കുന്നു. അതിന്ന്‌ മറു പടിയായ്ക്കൊണ്ട്‌ ഈസാനബി നല്‌കുന്ന സ്റ്റെയിറ്റ്മെന്‍റെന്താണ്‌?

"(അല്ലുഹുവേ!) നിനക്ക്‌ സ്തോത്രം! എനിക്ക്‌ പറയുവാനധികാരമില്ലാത്തത്‌ ഞാന്‍ പറയുകയില്ലല്ലോ. ഞാനതുപദേശിച്ചിട്ടുണ്ടെങ്കില്‍ നിനക്കത്‌ തികച്ചും അറിവുണ്ടായിരിക്കും. എന്‍റെ ഹൃദയത്തിലുള്ളത്‌ നിനക്കറി യാം; നിന്നിലുള്ളത്‌ ഞാനറിയുകയില്ല. നീ അദൃശ്യവാര്‍ത്തകളെല്ലാം അറിയുന്നവനത്രെ."

തുടര്‍ന്നുകൊണ്ടുള്ള വാക്യത്തില്‍, (117) നീയെന്നോട്‌ കല്‍പിച്ചതല്ലാതെ മറ്റൊന്നും ഞാനവരെ ഉപദേശിച്ചിട്ടില്ലെന്നും ഞാനവര്‍ക്കിടയില്‍ ഉണ്ടായിരുന്ന കാലമത്രയും അവരുടെ സ്ഥിതിഗതികള്‍ ഞാന്‍ മേല്‍നോട്ടം ചെയ്തുകൊണ്ടിരുന്നുവെന്നും പിന്നീട്‌ നീയെന്‍റെ ആയുസ്സ്‌ അവസാനിപ്പിച്ചപ്പോള്‍ അവരുടെ കാര്യങ്ങളെല്ലാം ഉറ്റുനോക്കിക്കൊണ്ടിരുന്നത്‌ നീ മാത്രമാണെന്നും എനിക്കതിനെക്കുറിച്ച്‌ അറിവോ ഉത്തരവാദമോ ഒന്നുമില്ലെന്നും ഈസാനബി അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ സമാധാനം ബോധിപ്പിക്കുന്നു.

ഇപ്പോള്‍ ഒന്നു മനസ്സിരുത്തിച്ചിന്തിച്ചു നോക്കുക. പ്രചാരത്തിലുള്ള വിശ്വാസമെന്താണ്‌? ഖുര്‍ആന്‍ പറയു ന്നതെന്താണ്‌? അതു രണ്ടും തമ്മില്‍ യോജിക്കുന്നുണ്ടോ? അല്ലെങ്കില്‍ വല്ല വ്യാഖ്യാനവും നല്‍കി യോജിപ്പിക്കാന്‍ കഴിയുമോ? ഇല്ല, ഒരിക്കലുമില്ല. ഈസാനബി തിരിച്ചുവരും, എന്നിട്ട്‌ അദ്ദേഹം ആകാശത്തേക്കുയര്‍ന്നു പോയശേഷം ക്രിസ്ത്യാനികള്‍ നടപ്പില്‍വരുത്തിയ അനാചാരങ്ങളെയെല്ലാം അദ്ദേഹം നിര്‍ദ്ദയം തകര്‍ത്തുകളയും, കുരിശ്‌ തന്നെ തല്ലിയുടച്ചുകളയും, പന്നിയെ കൊല്ലും എന്നെല്ലാമാണ്‌ പ്രചാരത്തിലിരിക്കുന്ന ഹദീസില്‍ പറയുന്നത്‌. അപ്പോള്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ വേര്‍പാടിന്നുശേഷം നടപ്പില്‍ വരുത്തിയ അനാചാരങ്ങളെല്ലാം അദ്ദേഹം തിരിച്ചുവരുമ്പോള്‍ കണ്ടു മനസ്സിലാക്കും, അതിലെല്ലാം അദ്ദേഹം അമര്‍ഷം പ്രകടിപ്പിക്കും, അവസാനം അതെല്ലാം അദ്ദേഹം നശിപ്പിച്ചുകളയും. ഇതാണു ഹദീസില്‍ പറയുന്നത്‌. ഖുര്‍ആന്‍ പറയുന്നതോ, നേരെ മറിച്ചും, അതായത്‌ അദ്ദേഹം ഈ ഭൂമിയില്‍ നിന്ന്‌ വിട്ടുപോയശേഷം ഇവിടെ ക്രിസ്ത്യാനികള്‍ നടപ്പില്‍ വരുത്തിയ അനാചാരങ്ങളൊന്നും അദ്ദേഹം അറിയുകയേയില്ല; അദ്ദേഹത്തെ ക്രിസ്ത്യാനികള്‍ ദൈവമാക്കിവെച്ച്‌ പൂജിച്ചതുപോലും അദ്ദേഹം അറിയുകയില്ല. അവസാനം പരലോകത്ത്‌ ഉയിര്‍ത്തെഴുന്നേറ്റ്‌ അല്ലാഹുവിന്ന്‌ മുമ്പില്‍ ഹാജരാവുമ്പോള്‍ മാത്രമാണ്‌ ക്രിസ്തീയ ലോകത്ത്‌ നടന്ന ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്‍റെ അറിവില്‍പ്പെടുക. ചുരുക്കത്തില്‍, ഖുര്‍ആന്‍റെ പ്രസ്താവനകള്‍ക്ക്‌ കടകവിരുദ്ധമായ്ക്കൊണ്ടാണ്‌ ഹദീസ്‌ നിലകൊള്ളുന്നത്‌.* അപ്പോള്‍ നാം ഖുര്‍ആന്‍ വിശ്വസിക്കേണമോ, അതല്ല ഹദീസ്‌ വിശ്വസിക്കേണമോ? നമ്മുടെ വിശ്വാസ പ്രമാണമനുസരിച്ച്‌ ഖുര്‍ആന്‍ തന്നെയാണ്‌ നാം വിശ്വസിക്കേണ്ടത്‌. അതിലൊരു നിമിഷവും സംശയിച്ചു നില്‍ക്കേണ്ടതില്ല.

ജൂതന്‍മാര്‍ ഈസായുടെ ജീവന്‍ അപകടപ്പെടുത്താന്‍ വട്ടം കൂട്ടിയപ്പോള്‍ അദ്ദേഹത്തെ മലക്കുകള്‍ ആകാശത്തേക്ക്‌ പൊക്കിയെടുത്തുകൊണ്ടു പോയ്ക്കളഞ്ഞു. അങ്ങനെ ജൂതന്‍മന്‍മാരെ പരാജയപ്പെടുത്തിക്കളഞ്ഞുവെന്നാണല്ലോ നാം വമ്പ്‌ പറയുന്നത്‌. അല്ലാഹു പറയുന്ന വമ്പ്‌ അങ്ങനെയല്ല. ജൂതന്‍മാര്‍ക്ക്‌ അദ്ദേഹത്തെ വധിക്കാനോ ക്രൂശിച്ച്‌കൊല്ലാനോ കഴിഞ്ഞില്ല. അവര്‍ക്കമളി പറ്റിയെന്നും മറ്റുമാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. അവസാനം അല്ലാഹു ഈസായെ രക്ഷിച്ചതെങ്ങിനെ യാണ്‌? അതു കണ്ടുപിടിക്കാന്‍ കെട്ടു കഥകളെയൊന്നും അഭയം പ്രാപിക്കേണ്ടതില്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായ ഭാഷയില്‍ അത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌:

"നിവാസയോഗ്യവും വെള്ള മൊഴുകുന്നതുമായ ഒരു കുന്നിന്‍മേല്‍ നാം അവര്‍ രണ്ടുപേര്‍ക്കും (ഈസാനബിക്കും മാതാവിന്നും) അഭയംനല്‍കി." (13:50).

അങ്ങനെയാണ്‌ ക്രൂരരായ ആ ജൂതന്‍മാരുടെ ആക്രമ ണങ്ങളില്‍ നിന്ന്‌ അല്ലാഹു ഈസാനബിയെ രക്ഷിച്ചത്‌. അദ്ദേഹത്തില്‍ നിന്ന്‌ ജൂതന്‍മാരുടെ ശ്രദ്ധ തിരിച്ചുവി ടാനും അദ്ദേഹത്തിന്‍റെ നിവാസകേ്ര ന്ദം ജൂതന്‍മാര്‍ മനസ്സിലാക്കാതിരിക്കാനും വേണ്ടി, അദ്ദേഹത്തെ മാലാഖന്‍മാര്‍ ആകാശത്തേക്കെടുത്തുകൊണ്ടുപോയി എന്ന്‌ ക്രിസ്തീയ നേതാക്കന്‍മാര്‍ അന്ന്‌ പ്രചരിപ്പിച്ചതായിരിക്കണം. പിന്നീട്‌ യാഥാര്‍ത്ഥ്യം പുറത്തു പറയാന്‍ കുറെകാലം കഴിഞ്ഞപ്പോള്‍ വിഷമം തോന്നുക നിമിത്തം ആ ക്രിസ്തീയ നേതാക്കള്‍ യാഥാര്‍ത്ഥ്യം തുറന്നുപറയാതെ മൌനം ദീക്ഷിച്ചതുമായിരിക്കാം. അങ്ങിനെയാവണം ആ ധാരണ ക്രിസ്ത്യാനികളില്‍ അടിയുറച്ചത്‌. മാര്‍ക്കോസ്‌ എഴുതിയ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്‍റെ വാനാരോഹണത്തെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

"ഇങ്ങനെ കര്‍ത്താവായ യേശു അവരോട്‌ അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു, ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നു." (മാര്‍ക്കോസ്‌ 16:19).

"അനന്തരം അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടുപിരിഞ്ഞു (സ്വര്‍ഗ്ഗാരോഹണം ചെയ്‌തു)." (ലൂക്കോസ്‌ 24:50,51)

ഇങ്ങനെ ബൈബിളില്‍ പലയിടങ്ങളിലും രേഖപ്പടുത്തിയിരിക്കുന്നത്‌ കാണാം. ബൈബിളിലുള്ള ഈ ധാരണ മുസ്‌ലിംകളില്‍ പതുക്കെ കടന്നുകൂടി. അതിന്ന്‌ അംഗീകരണം കിട്ടാന്‍ "കാല റസൂലുല്ലാഹി" എന്ന്‌ ഒരു തലെക്കട്ടും വെച്ചുകൊടുത്തു. ഇതാണുണ്ടായത്‌. പിന്നീടുള്ളത്‌ ഖുര്‍ആനിലുപയോഗിച്ച ഒരു വാക്കാണ്‌. "അല്ലാഹു ഈസാനബിയെ തന്‍റെയടുക്കലേക്ക്‌ഉയര്‍ത്തി" എന്ന വാക്ക്‌ (4:158). "അല്ലാഹു ഉയര്‍ത്തി", "അല്ലാഹു ഉയര്‍ത്തും?" എന്നെല്ലാം പറഞ്ഞാല്‍ ഒരാളെ ആകാശത്തേക്ക്‌ പൊക്കിയെടുത്തു കൊണ്ടുപോകുമെന്നല്ല അതിന്‍റെ അര്‍ത്ഥമെന്ന്‌ അറബിഭാഷയിലെ പ്രാഥമിക വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. "അല്ലാഹുവേ! നീ എന്‍റെ തെറ്റുകള്‍ പൊറുത്തു തരികയും എന്നോട്‌ കരുണ കാണിക്കുകയും എന്‍റെ പോരായ്മകള്‍ പരിഹരിച്ചുതരികയും എന്നെ ഉയര്‍ത്തിത്തരികയും ചെയ്യേണമേ!" എന്ന്‌ നാമെ ല്ലാവരും നമസ്കാരത്തിലെ രണ്ട്‌ സുജൂദുകള്‍ക്കിടയില്‍ സദാ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. നമ്മെയെല്ലാവരേയും ആകാശത്തേക്ക്‌ പൊക്കിയെടുത്തു കൊണ്ടുപോയിത്തരണമെന്നാണോ അതിന്‍റെയര്‍ത്ഥം? ഇദ്‌രീസ്‌നബിയെ "ഉന്നതസ്ഥാനത്തേക്ക്‌ നാം ഉയര്‍ത്തിക്കൊണ്ടുപോയി" എന്ന്‌ ഖുര്‍ആന്‍(19;57) പറയുന്നു. ഈസാനബിയെപ്പോലെ അദ്ദേഹത്തേയും ആകാശത്തേക്കുയര്‍ത്തിക്കൊണ്ടുപോയി എന്നാണോ അതിന്‍റെ അര്‍ത്ഥം? ആണെന്നു ആരെങ്കിലും പറയുന്നുണ്ടോ? ആരും പറയുന്നില്ല. എങ്കിലും ഈസാനബിയെ ഉയര്‍ത്തി എന്ന്‌ പറഞ്ഞയിടത്ത്‌ മാത്രം ഇങ്ങനെ അര്‍ത്ഥം കല്‍പിക്കാന്‍ ന്യായമെന്ത്‌?

മറ്റൊരുതെളിവ്‌

ഖുര്‍ആന്‍ 4:157-159 നോക്കുക. യേശുക്രിസ്തുവിനെ തങ്ങള്‍ വധിച്ചു കളഞ്ഞുവെന്ന്‌ ജൂതന്‍മാര്‍ വമ്പുപറയുന്നുണ്ട്‌; വാസ്തവത്തില്‍ അവര്‍ക്ക്‌ അമളി പറ്റിയിരിക്കയാണ്‌. അദ്ദേഹത്തെ ക്രൂശിച്ച്‌ കൊല്ലാനോ മറ്റു നിലക്ക്‌ കൊല്ലാനോ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നല്ലാമാണ്‌ അവിടെ പറഞ്ഞിരിക്കുന്നത്‌. ആ സന്ദര്‍ഭത്തില്‍ അല്ലാഹു പറഞ്ഞ ഒരു വാക്ക്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ജൂതന്‍മാര്‍ ഈ ഗൂഢാലോചനകളെല്ലാം നടത്തി അദ്ദേഹത്തിന്‍റെ ജീവനെ അപകടപ്പെടുത്താന്‍ വട്ടം കൂട്ടിയത്‌ അവര്‍ക്കദ്ദേഹത്താടുള്ള വൈരവും അസൂയയും നിമിത്തം മാത്രമായിരുന്നുവെന്ന്‌ വെളിപ്പെടുത്തിക്കൊണ്ട്‌ 159-ല്‍ അതാ അല്ലാഹു പറയുന്നു. "അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിന്നു മുമ്പുതന്നെ, അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരില്‍ (ജൂത ന്‍മാരില്‍) ആരും തന്നെയുണ്ടായിരുന്നില്ല (തന്നിമിത്തം) പുനരുത്ഥാനദിവസം അവര്‍ക്കെതിരായി അദ്ദേഹം സാക്ഷി പറയും."

ഈസാനബി ആകാശത്തേക്ക്‌ പോയിട്ട്‌ തിരിച്ചുവരാന്‍ എത്ര ആയിരം അല്ലെങ്കില്‍ എത്ര ലക്ഷം കൊല്ലം പിടിക്കുമെന്ന്‌ ആരും പറയുന്നില്ല. മാത്രമല്ല അത്‌ നിര്‍ണ്ണയിക്കാന്‍ കഴിയുകയില്ലെന്ന്‌ അവര്‍ സമ്മതിക്കുകകൂടി ചെയ്യുന്നു. അപ്പോള്‍ ഇനിയും ഈസാനബി അഞ്ചോ പത്തോ ലക്ഷം കൊല്ലം അവിടെയിരുന്നേക്കാം. അത്രയും കാലം ഈ ലോകത്ത്‌ ജീവിക്കുന്ന എല്ലാ 'അഹ്‌ലുകിതാബും' എല്ലാ ജൂതന്‍മാരും ഈസാനബിയില്‍ വിശ്വസിച്ചവരായിരിക്കും എന്നാണ്‌ ചിലര്‍ ഈ ഖുര്‍ആന്‍ വാക്യത്തിന്നു വ്യാഖ്യാനം നല്‍കുന്നത്‌. ഈസാ നബി ആകാശത്ത്‌ ജീവിക്കുന്നുണ്ടെന്ന്‌ ഉറപ്പിച്ചു വെച്ചശേഷം ഈ ഖുര്‍ആന്‍ വാക്യത്തിന്ന്‌ അങ്ങനെ വ്യാഖ്യാനം നല്‍കി രക്ഷപ്പെടുകയല്ലാതെ അവര്‍ക്ക്‌ മാര്‍ഗ്ഗമില്ലല്ലൊ. പക്ഷെ ആ വ്യാഖ്യാനം തെറ്റാണെന്നതിന്ന്‌ ഒന്നാമത്തെ ദൃഷ്ടാന്തം, സന്ദര്‍ഭം തന്നെയാണ്‌. "പുനരുത്ഥാന ദിവസം ആ വേദക്കാര്‍ക്കെതിരില്‍ (ദൈവസന്നിധിയില്‍) ഈസാനബി സാക്ഷി പറയും" എന്ന്‌ പറയുന്നുണ്ടല്ലോ. അദ്ദേഹത്തെ ക്രൂശിച്ച്‌ കൊല്ലാന്‍ വട്ടം കൂട്ടിയവര്‍ക്കെതിരില്‍ ദൈവസന്നിധിയില്‍ അദ്ദേഹം സാക്ഷി പറയുമെന്നാണ്‌ ആ വാക്കിന്‍റെ അര്‍ത്ഥം. അത്‌ വളരെ സ്പഷ്ടമാണ്‌. അല്ലാതെ അദ്ദേഹം വാനലോകത്തേക്ക്‌ പോയശേഷം ഈ ഭൂമുഖത്ത്‌ ജനിച്ച്‌ മരിച്ചുപോയ വേദക്കാര്‍ക്ക്‌ അല്ലെങ്കില്‍ ജൂതന്‍മാര്‍ക്ക്‌ എതിരില്‍ ദൈവസന്നിധിയില്‍ സാക്ഷി പറയുമെന്നല്ല അര്‍ത്ഥം. അത്തരക്കാര്‍ക്കെതിരില്‍ സാക്ഷി പറയാന്‍ ഒരു ന്യായവും കാരണവുമില്ലല്ലൊ. അപ്പോള്‍ ഖുര്‍ആന്‍റെ ദൃഷ്ടിയില്‍ ഈസാനബിയുടെ നിലപാടെന്തെന്ന്‌ സംശയാതീതമായ നിലക്ക്‌ നമുക്ക്‌ വ്യക്തമാണ്‌. ഇനി അതില്‍ ഒരു സംശയത്തിന്നും ഇടമില്ല. (സഹീഹുല്‍ ബുഖാരി മലയാളം പരിഭാഷയുടെ ആമുഖത്തില്‍ നിന്ന്‌)

വായിക്കുക: ദജ്ജാല്‍


******************************************************************************
*'ഏതൊരുവന്‍റെ കൈയ്യില്‍ എന്‍റെ ജീവിനിരിക്കുന്നുവോ അവനാണെ സത്യം നിശ്ചയമായും വിധികര്‍ത്താവും നീതിമാനുമായി ഇബ്നുമറിയം ഇറങ്ങും. അദ്ദേഹം കുരിശു മുറിക്കുകയും പന്നിയെ കൊല്ലുകയും ജിസ്‌യ ഇല്ലാതാക്കുകയും ചെയ്യും' (ബുഖാരി) 'നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഇമാമായി ഇബ്നു മറിയം നിങ്ങളില്‍ ഇറ ങ്ങുമ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരി ക്കും' (ബുഖാരി) എന്നിങ്ങനെയുള്ള ബുഖാരിയിലെ ശക്തിമത്തായ ഹദീസിനെ സംബന്ധിച്ചാണ്‌ 'ഖുര്‍ആന്‍റെ പ്രസ്താവന കള്‍ക്ക്‌ കടകവിരുദ്ധംഎന്ന്‌ ലേഖകന്‍ പറയുന്നത്‌. ലേഖകന്‌ ഇക്കാര്യത്തിലുണ്ടായ ഒരു ധാരണപിശക്‌ കൊണ്ടാണ്‌ ഏറ്റവും പ്രമാണികമായ സഹീഹുല്‍ ബുഖാരിയില്‍ വന്ന പ്രസ്തുത ഹദീസുകളെ കുറിച്ച്‌ ഇങ്ങനെ ഒരു പരാമര്‍ശം നടത്താന്‍ ധൃഷ്ടനായത്‌. 'ഇബ്നു മറിയംഎന്ന അഭിധാനമുളള പില്‍ക്കാലത്ത്‌ മുസ്‌ലിം ഉമ്മത്തില്‍ അവതീര്‍ണനാകുന്ന മഹാത്മാവ്‌ രണ്ടായിരം വര്‍ഷം മുമ്പ്‌ ബനീഇസ്രായേല്‍ സമു ദായത്തില്‍ വന്ന ഈസബ്‌നു മര്‍‌യംഎന്ന പേരുള്ള പ്രവാചകന്‍ തന്നെയായിരിക്കുമെന്നാണ്‌ ലേഖകന്‍ ധരിച്ചിട്ടുള്ളത്‌. ഇത്‌ ഈ ഹദീസിന്‍റെ വാചക ഘടനകക്കും താല്‍പര്യത്തിനുമെതിരാണ്‌. 'ഇബ്നു മറിയംഎന്നത്‌ ഒരു ആത്മീയ പദവി കൂടിയാണെന്ന്‌ ഖുര്‍ആനില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാം. ഹദീസുകളില്‍ വരാനിരിക്കുന്ന മസീഹിനെപറ്റി പറഞ്ഞ സന്ദര്‍ഭങ്ങളിലൊന്നും തന്നെ 'ഈസഎന്ന്‌ സംജ്ഞാനാമം പ്രയോഗി ക്കാതെ 'ഇബ്നു മറിയംഎന്നു മാത്രമാണ്‌പ്രയോഗിച്ചിരിക്കുന്നത്‌. പ്രസ്തുത ഹദീസില്‍ വന്ന 'ഇമാമുക്കും മിന്‍ക്കും’ (നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഇമാമായികൊണ്ട്‌എന്നപദം യാതൊരു സംശയത്തിനും ഇട നല്‍കാത്തവിധം വരാനിരിക്കുന്ന ഇമാം, ബനീ ഇസ്രായിലിലുള്ള വ്യക്തിയല്ല മറിച്ച്‌ മുസ്‌ലിം ഉമ്മത്തില്‍ നിന്നു തന്നെയുള്ള വ്യക്തിയാണെന്ന്‌ സ്പഷ്ടമാണ്‌. 'മിന്‍കും' (നിങ്ങളില്‍ നിന്ന്‌) എന്ന പദം പ്രയോഗിച്ചുകൊണ്ട്‌ ആകാശത്തിരിക്കുന്ന ബനീ ഇസ്രായീല്‍ക്കാരനായ ഈസാനബി വീണ്ടും വരുമെന്ന കൃസ്തീയ സങ്കല്‍പത്തിന്‍റെ അടിവേരാണ്‌ റസൂല്‍ തിരുമേനി(സ) ചെയ്തിരിക്കുന്നത്‌. മാത്രമല്ല അതിനേക്കാളുപരി ബനീ ഇസ്‌റായേലില്‍ വന്ന ഇബ്നുമറിയമും അവസാന കാലത്ത്‌ ദജ്ജാലിനെ വധിക്കാന്‍ മുസ്‌ലിം സമുദായത്തില്‍ ആഗതനാവുന്ന ഇബ്നുമറിയമും രണ്ട്‌ വ്യത്യസ്ത വ്യക്തികളാണ്‌ എന്ന്‌ ഏത്‌ ചെറിയ കുട്ടിക്കും മനസ്സിലാവുന്ന രീതിയില്‍ റസൂല്‍ തിരുമേനി(സ) പറഞ്ഞ കാര്യം ബുഖാരിയില്‍ ഒരേ അദ്ധ്യായത്തിലുള്ള ('കിത്താബുല്‍ ഫിത്ന്‍, ബാബു ദജ്ജാല്‍') രണ്ട്‌ ഹദീസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഹദീസ്‌ ഇപ്രകാരമാണ്‌:


'ഞാന്‍ (റസൂലുല്ല(സ)) ഈസാമൂസാ എന്നീ നബിമാരെ ദര്‍ശന ത്തില്‍ കണ്ടു. ഈസായുടെ നിറം ചുവപ്പായിരുന്നു. മുടി ചുരുണ്ടതും നെഞ്ച്‌ വീതിയേറിയതുമായിരുന്നു. മൂസായുടെ നിറം ഗോതമ്പിന്‍റെതായിരുന്നു. ദേഹം തടിച്ചതും മുടി നീണ്ടതും കണ്ടാല്‍ ഒരു സൂത്തു വര്‍ഗ്ഗക്കാരനെപോലെ തോന്നാം' (ബുഖാരി)

തുടര്‍ന്നുള്ള ഹദീസില്‍ ഇബ്നുമറിയമിന്‍റെ ശരീര വര്‍ണ്ണന നോക്കൂ.

'ഞാന്‍ (റസൂലുല്ല(സ)) കഅ്‌ബ ചുറ്റുന്നതായി സ്വപ്നത്തില്‍ കണ്ടു. തല്‍സമയം പെട്ടെന്ന്‌ ഒരാള്‍ എന്‍റെ മുമ്പില്‍ വന്നു അയാളുടെ നിറം ഗോതമ്പിന്‍റേയും മുടി നേരെയുള്ളതും നീണ്ടതുമായിരുന്നു. ഇതാരാണെന്ന്‌ ഞാന്‍ചോദിച്ചു. ഇബ്നു മറിയമാണെന്ന്‌ മറുപടിപറഞ്ഞു.' (ബുഖാരി). ഈ ഹദീസുകളില്‍വന്ന പരാമര്‍ശം നോക്കൂ. ബനീ ഇസ്രായീല്‍ വന്ന ഈസാനിയുടെ വര്‍ണ്ണനയില്‍ നിറംചുവപ്പ്‌മുടി ചുരുണ്ടതുമാണെന്നാണ്‌. അവസാന കാലത്ത്‌ അവതരിക്കുന്ന ഇബ്നുമറിയമിന്‍റെ നിറം ഗോതമ്പിണ്റ്റേതും മുടി നേരെയുള്ളതും. ചുവപ്പ്‌ നിറവും ഗോതമ്പു നിറവും വ്യത്യസ്തമല്ലേഅതുപോലെ ചുരുണ്ട മുടിയുംനീണ്ട മുടിയും വ്യത്യസ്തമല്ലേരണ്ട്‌ മസീഹും രണ്ട്‌ വ്യക്തികളാണ്‌ എന്നതിന്ന്‌ ഇതില്‍പരം മറ്റെന്ത്‌ തെളിവാണ്‌ വേണ്ടത്‌. ബനീഇസ്രായേലില്‍ വന്ന ഈസാ നബി (അ) മരിച്ചുപോയി എന്ന്‌ വിശ്വസിക്കുന്ന ലേഖകന്‍ ഹദീസില്‍ വരുമെന്ന്‌ വാഗ്ദാനം ചെയ്യപ്പെട്ട മസീഹ്‌ അഥവാ 'ഇബ്നുമറിയംമറ്റൊരാളാണെന്ന്‌ കരുതാത്തത്‌ കൊണ്ടാണ്‌. ഹദ്‌റത്ത്‌ ബുഖാരിയെ (റഹ്‌) പോലെയുള്ള ആദരണീയരായ മഹാത്മാക്കള്‍ സമാഹരിച്ച വ്യക്തമായ ഹദീസുകള്‍ ഖുര്‍ആന്‍ വിരുദ്ധമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയേണ്ടി വരുന്നത്‌ (കല്‍ക്കി)