Tuesday, June 29, 2010

ഈസാനബിയുടെ ആകാശവാസം

അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ്(അ)ന്‍റെ അടിസ്ഥാന പരമായ വാദം താന്‍ മുഹമ്മദി ഉമ്മത്തിലേക്കായി നിയോഗിതനായ മസീഹ് ആണെന്നാണ്. രണ്ടായിരം വര്‍ഷങ്ങല്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു വന്ന മസീഹ് എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചു പോയിരിക്കുന്നു എന്നും, വരുമെന്നു നബി(സ) സുവിശേഷം അറിയിച്ച മസീഹ് നബിതിരുമേനി(സ)യുടെ ഉമ്മത്തില്‍ നിന്നു തന്നെ യാണ് വരേണ്ടത്, അത് താന്‍ ആണ് എന്നും അദ്ദേഹം വാദിച്ചു. ഇതര മുസ്‌ലിം സംഘടനകളെല്ലാം വിശ്വസിക്കുന്നത് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു നിയോഗിതനായ ഈസാ മസീഹ് (അ) ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ട് എന്നും അവസാന കാലം അദ്ദേഹം തന്നെ മുസ്‌ലിം സമുദായത്തിന്‍റെ പരിഷ്ക്കാരകനായ മസീഹായി ഇറങ്ങിവരും എന്നുമാണ്. ഈ വാദം (ഈസാനബി ജീവിച്ചിരിപ്പുണ്ട് എന്ന വാദം) ശരിയാണെങ്കില്‍ ഹദ്റത്ത് അഹ്‌മദിന്‍റെ വാദത്തിന്‍റെ അടിത്തറ തന്നെ തകരുന്നതാണ്. അദ്ദേഹത്തിന്‍റെ മറ്റൊരു വാദത്തിനും പിന്നെ പ്രസക്തിയില്ലാതാകും.

പ്രഥമദൃഷ്ട്യാ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഈസാനബിയുടെ ആകാശ വാസവും വീണ്ടുമുള്ള ഇറക്കവും. ഒന്നാമതായി, ഈസാനബിയെ വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത് ബനീ ഇസ്രായേല്യര്‍ക്ക് വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകനായാണ്. ഇസ്രായേല്‍ സമുദായത്തിനു വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകന്‍ മുഹമ്മദി ഉമ്മത്തിലേക്ക് വീണ്ടും നിയോഗിതനാവുക എന്നത് വിരോധാഭാസമാണ്. മാത്രമല്ല, രണ്ടായിരം വര്‍ഷത്തിലധികം ഒരു നബിയെ ആകാശത്തില്‍ ജീവനോടെ ഇരുത്തി വീണ്ടും അദ്ദേഹത്തെ ഭൂമിയിലേക്കിറക്കാന്‍ മാത്രം എന്തു സവിശേഷതയാണ് ഈസാനബിക്കുള്ളത്? റഹ്‌മത്തുല്‍‌ലില്‍ അലമീന്‍ ആയ മുഹമ്മദ് നബി(സ) പോലും ഒരു പുരുഷായുസു പൂര്‍ത്തിയാക്കി എല്ലാ മനുഷ്യരെയും പോലെ മരണത്തെ പുല്‍കി. നബി തിരുമേനി(സ)യെക്കാള്‍ എന്തെങ്കിലും കാര്യത്തില്‍ ഈസാനബിക്ക് സവിശേഷതയുള്ളതായി ഏതെങ്കിലും മുസ്‌ലിം സമ്മതിക്കും എന്നു വിശ്വസിക്കാനാവില്ല. ഏതെങ്കിലും നബിക്ക് അസാധാരണമായ നിലയല്‍ ദീര്‍ഘായുസ്സ് നല്‍കി സം‌രക്ഷിച്ച് അദ്ദേഹത്തെ വീണ്ടും ഭൂമിയില്‍ നിയോഗിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് ഏറ്റവും യോഗ്യന്‍ പ്രപഞ്ചത്തിനാകമാനം അനുഗ്രഹമായി വന്ന മുഹമ്മദ് നബി(സ) തിരുമേനിയാണ്.

ഈസാനബിയുടെയുടെ അമരത്വത്തിനും ആകാശവാസത്തിനും വിശുദ്ധ ഖര്‍‌ആനുമായി വല്ല ബന്ധവുമുണ്ടോ? ഇക്കാര്യം വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരു മനുഷ്യന്‍ മരിച്ചു എന്ന് തെളിയിക്കേണ്ടി വരുന്നതിലെ അപഹാസ്യത തല്‍ക്കാലം മറന്ന് ഈസാനബിയുടെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ എന്തു പറയുന്നു എന്നു ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ 145 -)o വാക്യം ഇപ്രകാരമാണ്:

"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." (3:145)

ഇവിടെ അല്ലാഹു ഒരു പൊതു തത്ത്വം ഉദാഹരിച്ചു കാട്ടിക്കൊണ്ട്, അതായത്, മുഹമ്മദ് നബി(സ)ക്ക് മുന്‍പ് വന്ന എല്ലാ പ്രവാചകരും മരിച്ചു പോയിരിക്കുന്നു, അതുപോലെ മുഹമ്മദ് നബി(സ)യും മരിക്കും, അപ്പോള്‍ നിങ്ങള്‍ അല്ലഹുവിന്‍റെ ദീനില്‍ നിന്നു പിന്തിരിഞ്ഞു കളയുമോ എന്നാണ് ചോദിക്കുന്നത്.

മുമ്പുവന്ന പ്രവാചകന്മാരുടെ അന്ത്യം എങ്ങനെയായിരുന്നു എന്നും സംശയത്തിനിടയില്ലാത്ത രീതിയില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ കൊല്ലപ്പെടുക.

മുഹമ്മദ്നബി(സ)ക്ക് മുമ്പ് വന്ന ദൂതന്മാര്‍ എന്നതില്‍ ഈസാനബിയും പെടില്ലേ? മുഹമ്മദു നബി(സ)ക്ക് തൊട്ട്മുമ്പ് വന്ന പ്രവാചകാനായ ഈസാനബി എങ്ങനെ ഈ ഗണത്തില്‍ ഇന്ന് ഒഴിവാകും? തീര്‍ച്ചയായും ഈസാനബി എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചുപോയി എന്നു തന്നെയാണ് വിശുദ്ധ ഖുര്‍‌ആനിലെ ഈ സൂക്തം വ്യക്തമായും മനസ്സിലാക്കിത്തരുന്നത്.

നബി(സ)യുടെ സഹാബികള്‍ ഈ ആയത്തിനെ എങ്ങനെയായിരുന്നു മനസ്സിലാക്കിയത് എന്ന് വ്യക്തമാക്കുന്ന സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. നബി(സ)യുടെ ഫഫാത്തുമായി ബന്ധപ്പെട്ടതാണ് അത്. നബി(സ) ദിവംഗതനായ സന്ദര്‍ഭത്തില്‍, ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഉമര്‍(റ), ഊരിപ്പിടിച്ച വാളുമായി നിലയുറപ്പിക്കുകയും ആരെങ്കിലും മുഹമ്മദ് നബി(സ) മരിച്ചുപോയിരിക്കുന്നു എന്നു പറയുകയാണെങ്കില്‍ അയാളുടെ തല ഞാന്‍ കൊയ്യും എന്നു പറയുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) അവിടെ ഉണ്ടായിരുന്നില്ല. മറ്റുസഹാബിമാര്‍ക്കര്‍ക്കും ഉമറിനെ പറഞ്ഞു മനസ്സിലാക്കനുള്ള ധൈര്യം ഇല്ലായിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന പ്രകൃതകായിരുന്നു ഉമറി(റ)ന്‍റെത്.

അല്പ സമയത്തിനു ശേഷം അബൂബക്കര്‍(റ) സ്ഥലത്തെത്തുകയും അദ്ദേഹം നബി(സ) തിരുമേനിയുടെ ശരീരത്തിനടുത്ത് പോയി അദ്ദേഹത്തിന്‍റെ വിയോഗം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ഉമറി(റ)നെയും അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് "മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." എന്ന ഖുര്‍‌ആന്‍ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഒരു ലഘു പ്രഭാഷണം നിര്‍‌വ്വഹിക്കുകയുണ്ടായി. ഈ ആയത്ത് കേട്ട മാത്രയില്‍ തന്നെ ഉമര്‍(റ)ന്‌ കാര്യം വ്യക്തമാകുകയും അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് വാള്‍ ഊര്‍ന്ന് വീഴുകയും ചെയ്തു.

ഈ ചരിത്ര സംഭവം സംശയലേശമന്യേ വ്യക്തമാക്കുന്നത് നബിതിരുമേനി(സ) ക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്ന കാര്യത്തില്‍ അവിടെ അപ്പോള്‍ കൂടിയിരുന്ന സഹാബാക്കളെല്ലാം ഏകോപിച്ചിരുന്നു എന്നാണ്. അല്ലായിരുന്നുവെങ്കില്‍ ആരെങ്കിലും ഈസാനബിയുടെ കാര്യം അവിടെ ഉന്നയിക്കുമായിരുന്നു. കാരണം, മുന്‍‌കഴിഞ്ഞ പ്രവാചക്ന്മാരെല്ലാം മരിച്ചു പോയിരിക്കുന്നു, അതുപോലെ നബിയും(സ) മരിച്ചു എന്നാണല്ലോ ആ സൂക്തം ഉദ്ധരിച്ചുകൊണ്ട് അബൂബക്കര്‍(റ) സ്ഥാപിച്ചത്. ഈസാനബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസം സഹാബാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉമറോ(റ) അല്ലെങ്കില്‍ ഏതെങ്കിലും സഹാബിയോ അക്കാര്യം ഉന്നയിച്ച് ഈ ആയത്ത് ഈസാനബിക്ക് ബാധകമല്ലല്ലോ എങ്കില്‍ എന്തുകൊണ്ട് നബി(സ)ക്കും ബാധകമാകാതിരുന്നുകൂടാ എന്ന ന്യായം ഉന്നയിക്കുമായിരുന്നു. ആരും തന്നെ അങ്ങനെ ഒരു കര്യം അപ്പോഴോ പിന്നീടെപ്പോഴെങ്കിലുമോ ഉന്നയിച്ചതായി കാണുന്നില്ല. ഇതില്‍ നിന്നു മനസ്സിലാകുന്നത്, നബി(സ) യുടെ വിയോഗത്തിനു ശേഷം സഹാബാക്കള്‍ക്കിടയില്‍ ആദ്യമായുണ്ടായ 'ഇജ്മാഅ്‌' (ഏകോപിച്ച അഭിപ്രായം) ഈസാ നബി(അ) ഉള്‍പ്പെടെ, മുഹമ്മദ് നബി(സ)ക്ക് മുമ്പു വന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്നാകാര്യത്തിലാണ് എന്നാണ്.

12 comments:

Salim PM said...

സഹാബാക്കള്‍ക്കിടയില്‍ ആദ്യമായുണ്ടായ 'ഇജ്മാഅ്‌'(ഏകോപിച്ച അഭിപ്രായം) ഈസാ നബി(അ) ഉള്‍പ്പെടെ, മുഹമ്മദ് നബി(സ)ക്ക് മുമ്പു വന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്നാകാര്യത്തിലാണ്

PM NISHAD said...
This comment has been removed by the author.
PM NISHAD said...

ഈസാ നബി(അ) മരിച്ചു എന്നതിന് തെളിവുണ്ടോ?(ഖുര്‍ആന്‍ സൂക്തം,ഹദീസ് അങ്ങിനെ എന്തങ്കിലും)

>>>മുസ്‌ലിം ഉമ്മത്തില്‍ വരുമെന്ന് നബിതിരുമേനി വാഗ്ദത്തം ചെയ്ത മസീഹ് ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ് വരേണ്ടത് എന്നും അത് താനാണെന്ന് അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യങ്ങള്‍ വിശുദ്ധ ഖുര്‍‌ആന്‍റെയും നബിതിരുമേനി(സ) യുടെ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം പ്രമാണ സഹിതം തെളിയിച്ചു<<<
തെളിയിക്കും അല്ലെ?പോസ്റ്റ്‌ തുടരും അല്ലെ?പിന്തുടരുന്നു.

Salim PM said...

@nishad
വായിച്ചു തന്നെയാണോ അഭിപ്രായം എഴുതുന്നത്? ഖുര്‍‌ആന്‍ സൂക്തം അതില്‍ കാണുന്നില്ലേ?

Muhammed Shan said...

പിന്‍തുടരുന്നു ...

PM NISHAD said...

(റസൂല്‍(സ) തിരുമേനി അരുള്‍ചെയ്യുന്നതു കേട്ടുവെന്ന് ഉസ്മാനുബ്നു അബില്‍ ആസ് പറയുന്നു: പ്രഭാത നമസ്കാരവേളയില്‍ മര്‍യമിന്റെ പുത്രന്‍ ഈസ(അ) ഇറങ്ങിവരും. അദ്ദേഹത്തോട് മുസ്ലിംകളുടെ അമീര്‍ (നായകന്‍) പറയും. ഹേ, റൂഹുല്ലാഹ്! മുന്നില്‍ വന്ന് നമസ്കരിച്ചാലും.` അദ്ദേഹം മറുപടി പറയും: ഈ സമുദായംതന്നെ ചിലര്‍ ചിലര്‍ക്ക് നേതാക്കളാണ്.` അപ്പോള്‍ മുസ്ലിംകളുടെ അമീര്‍ മുമ്പോട്ടുചെന്ന് നമസ്കരിക്കും. നമസ്കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ ഈസാ(അ) തന്റെ കുന്തമെടുത്ത് ദജ്ജാലിനുനേരെ പോകും. ദജ്ജാല്‍ അദ്ദേഹത്തെ കണ്ടാല്‍ ഉപ്പലിയുന്നതുപോലെ അലിഞ്ഞുപോകും. ഈസാ(അ) അവനെ കൊല്ലും. അവന്റെ കൂട്ടുകാര്‍ തോറ്റോടും. അവരിലൊരാള്‍ക്കും അന്നു ഒളിപ്പാന്‍ സ്ഥലം കിട്ടുകയില്ല. എന്തിനധികം, മരവും കല്ലുംകൂടി വിളിച്ചുപറയും: ഹേ സത്യവിശ്വാസീ, ഇതാ കാഫിര്‍ എന്ന്.) H454 16)

ഇങ്ങനെയെല്ലാം സംബവിച്ചുവോ? താങ്കള്‍ വെക്തമാക്കും എന്ന് കരുതുന്നു

PM NISHAD said...

പിന്തുടരുന്നു.

Salim PM said...

@nishad
വിഷയങ്ങള്‍ ഒന്നൊന്നായി അനുക്രമം ചര്‍ച്ച ചെയ്യാം. ഈസാ നബി (അ)ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നുള്ള ഭൂരിപക്ഷ മുസ്‌ലിംകളുടെ വിശ്വാസമാണ് വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തില്‍ ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അനുബന്ധ വിഷയങ്ങളെല്ലാം, താങ്കള്‍ ചൂണ്ടിക്കാണിച്ചതുള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടും

സുശീല്‍ കുമാര്‍ said...

:)

Anonymous said...

this is intresting

sajan jcb said...

http://quran-talk.blogspot.com/2010/09/blog-post.html

Salim PM said...

@ sajan jcb
http://nireeekshakan.blogspot.com/