Monday, June 28, 2010

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെപ്പോലെ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ ഇത്രയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗം വേറെ ഉണ്ടാകും എന്നു തോന്നുന്നില്ല. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ ഒട്ടേറെ ആരോപണങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ജമാ‌അത്തിനെതിരില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പാവം അനുയായികളാകട്ടെ തങ്ങളുടെ നേതാക്കള്‍ പറഞ്ഞത് സത്യമാണെന്നു കരുതി യാതൊരു വിശകലനത്തിനും മുതിരാതെ ഈ ആരോപണങ്ങള്‍ അപ്പടി വിശ്വസിക്കുന്നു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെതിരില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ചില വ്യാജാരോപണങ്ങള്‍ നോക്കുക:

 അഹ്‌മദികളുടെ മതം വേറെയാണ്.

തികച്ചും തെറ്റ്. ഇസ്‌ലാമല്ലാതെ അഹ്‌മദികള്‍ക്ക് വേറെ ഒരു മതവുമില്ല. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എന്നാണ് ജമാഅത്തിന്‍റെ പേര്.

 അഹ്‌മദികളുടെ കലിമ വേറെയാണ്.

ഗുരുതരമായ തെറ്റ്. "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്" എന്നല്ലാതെ വേറെ ഒരു കലിമ അഹ്‌മദികള്‍ക്കില്ല.

 ഹദ്റത്ത് മുഹമ്മദ് നബി (സ) യെ അഹ്‌മദികള്‍ പിന്‍പറ്റുന്നില്ല.

തികച്ചും വ്യാജമായ ഒരാരൊപണം. മുകളില്‍ പറഞ്ഞത്പോലെ "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്" എന്ന കലിമയില്‍ അടിയുറച്ച് വിശ്വസിക്കുകയും മുസ്‌ലിംകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അഹ‌മദികള്‍ മുഹമ്മദ് നബി (സ) യില്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? മുഹമ്മദ് നബി (സ) തിരുമേനി 'ഖാത്തമുന്നബിയ്യീന്‍' ആണെന്നും ആ പുണ്യ പുമാന് തുല്യമായി ഭൂമുഖത്ത് ഒരാളും ജനിച്ചിട്ടില്ലെന്നും ഇനി ജനിക്കുകയില്ലെന്നും അദ്ദേഹത്തെ പിന്‍പറ്റാത്ത ആര്‍ക്കും മോക്ഷം പ്രാപിക്കുക സാധ്യമല്ലെന്നുമാണ് അഹ്‌മദികള്‍ അടിയുറച്ചു വിശ്വസിക്കുന്നത്.

അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ സ്ഥപകര്‍ ഹദ്റത്ത് അഹ്‌മദ് (അ) റസൂല്‍ തിരുമേനിയെക്കുറിച്ചു പറഞ്ഞ ഏതാനും ഉദ്ധരണികള്‍ താഴെ:

"ഞാന്‍ എന്‍റെ നേതാവും യജമാനനും പ്രവാചക ശ്രേഷ്ഠനും മനുഷ്യകുലോത്തമനുമായ ഹദ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ കാല്പ്പാടുകള്‍ പിന്തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഗ്രഹങ്ങളൊന്നും എനിക്ക് കൈവരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ നേടിയതത്രയും അവിടത്തെ പിന്തുടര്‍ച്ച മൂലം നേടിയതത്രേ. ആ നബി ശ്രേഷ്ഠനെ പിന്‍പറ്റാതെ ദൈവപ്രാപ്തി കൈവരിക്കുകയും ദിവ്യജ്ഞാനത്തിന്‍റെ അംശം സമ്പാദിക്കുകയും ചെയ്യുവാന്‍ യാതൊരാള്‍ക്കും സാധിക്കുകയില്ലെന്ന് സത്യവും സമ്പൂര്‍ണ്ണവുമായ ജ്ഞാനം മുഖേനെ ഞാന്‍ മനസ്സിലാക്കുന്നു. നബി(സ) തിരുമേനിയെ ആത്മാര്‍ഥമായും പരിപൂര്‍ണ്ണമായും വഴിപ്പെട്ടതിനു ശേഷം മറ്റെന്തിനേക്കാളും മുന്‍പേ ഹൃദയത്തില്‍ ഉടലെടുക്കുന്നതെന്താണെന്നു കൂടി ഞാന്‍ ഇവിടെ വിവരിച്ചുകൊള്ളുന്നു. ഓര്‍ത്തുകൊള്ളുക! അത് പരിശുദ്ധ ഹൃദയമാകുന്നു. എന്നുവെച്ചാല്‍, ഹൃദയത്തില്‍ നിന്ന് ഭൗതികാസക്തി പാടേ നിഷ്ക്രമിക്കുകയും ഹൃദയം ശാശ്വതവും അനശ്വരവുമായ അനുഭൂതിയെ തേടിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കൈവരിക്കുകയുമാണത്. അതിനു ശേഷം ആ ഹൃദയശുദ്ധി മുഖേന നിര്‍മ്മലവും പരിപൂര്‍ണ്ണവുമായ ദൈവപ്രേമം സംസിദ്ധമാകുന്നു. ഈ എല്ലാം അനുഗ്രഹങ്ങളും തിരുനബിയോടുള്ള പിന്തുടര്‍ച്ച മുഖേന പൈതൃകമെന്നോണം ലഭിക്കുന്നതാകുന്നു." (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 64, 65 - ഹഖീഖത്തുല്‍ വഹ്‌യ്)

"ഭൂമിയിലുള്ളവര്‍ കരുതുന്നുണ്ടാകും, ഒടുവില്‍ ഈ ലോകത്ത് പരക്കുന്നത് കൃസ്തുമതമായിരിക്കും എന്ന്. അല്ലെങ്കില്‍, അവസാനം നിലനില്‍ക്കുന്നത് ബുദ്ധമതമായിരിക്കും എന്ന്. എന്നാല്‍ അവരെല്ലാം തെറ്റായ ധാരണയിലാണ്. ആകാശത്തില്‍ തീരുമാനിക്കപ്പെടുന്നത് വരെ ഭൂമിയില്‍ ഒന്നും സംഭവിക്കയില്ലെന്ന് ഓര്‍ത്തുകൊള്ളുക. ജനഹൃദയങ്ങളെ അവസാനം കീഴ്പ്പെടുത്തുന്നത് ഇസ്‌ലാം മതമായിരിക്കുമെന്ന് സ്വര്‍ഗ്ഗത്തിന്‍റെ നാഥന്‍ എന്നെ അറീയിച്ചിരിക്കുന്നു." (റൂഹാനി ഖസായിന്‍, വാള്യം 21, ഭാ. 427, ബറാഹീനെ അഹ്‌മദിയ്യ - വാള്യം - 5)

"തൗഹീദ് ഒരു പ്രകാശമാകുന്നു. ആന്തരീയമോ ഭാഹ്യമോ ആയ ലോകത്തിലെ എല്ലാ ദുര്‍ദൈവങ്ങളുടെയും നിരാകരണത്തിനു ശേഷം മാത്രം ഹൃദയത്തില്‍ ഉടലെടുക്കുന്ന ഒന്നാകുന്നു അത്. മനുഷ്യ സത്തയുടെ ഓരോ അണുവിലും അത് വ്യാപിക്കുമാറാകുന്നു. ദൈവത്തിന്‍റെയും അവന്‍റെ തിരു ദൂതരുടെയും സഹായമില്ലാതെ സ്വശക്തികൊണ്ട് മാത്രം അതെങ്ങനെ സം‌പ്രാപ്യമാകും? തന്‍റെ അഹന്തയ്ക്ക് അറുതിവരുത്തുകയും പൈശാചികമായ അഹങ്കാരത്തെ കൈയൊഴിക്കുകയും ചെയ്യുക എന്നതു മാത്രമാണ് മനുഷ്യന്‍റെ കര്‍ത്തവ്യം. അറിവില്‍ വളര്‍ന്നവനാണെങ്കിലും അറിവില്ലാത്തവനായി സ്വയം കരുതുകയും പ്രാര്‍ഥനയില്‍ നിരതനായിരിക്കുകയും വേണ്ടതാണ്. അപ്പോഴാണ് തൗഹീദിന്‍റെ പ്രകാശം ദൈവത്തില്‍ നിന്ന് അവനില്‍ ഇറങ്ങുക. അതോടെ അയാള്‍ക്ക് പുതിയൊരു ജീവിതം പ്രദാനം ചെയ്യപ്പെടുന്നു." (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 148 ഹഖീഖത്തുല്‍ വഹ്‌യ്)

"ഓ ഭൂവാസികളേ! അല്ലയോ കിഴക്കും പടിഞ്ഞാറും നിവസിക്കുന്ന മനുഷ്യാത്മാക്കളേ, സത്യമതം ഇന്ന് ലോകത്ത് ഇസ്‌ലാം മാത്രമാണെന്നും വിശുദ്ധ ഖുര്‍‌ആനില്‍ പറയപ്പെട്ട ദൈവം മാത്രമാണ് സത്യദൈവമെന്നും അത്മീയമായി ജീവിക്കുന്ന പ്രവചകന്‍, എന്നുവെച്ചാല്‍, മഹത്വത്തിന്‍റെയും പരിശുദ്ധിയുറ്റെയും സിംഹാസനത്തില്‍ എന്നെന്നും ഇരിക്കുന്ന പ്രവാചകന്‍ ഹദ്റത്ത് മുഹമ്മദ മുസ്തഫാ(സ) തിരുമേനിയാണെന്നുമുള്ള വസ്തുത സ്വീകരിക്കുവാന്‍ ഞാന്‍ നിങ്ങളെ ഹൃദയപൂര്‍‌വ്വം ക്ഷണിച്ചുകൊള്ളുന്നു." (റൂഹാനി ഖസായിന്‍, വാള്യം 15 ഭാ. 141, തിരിയാഖുല്‍ ഖുലൂബ്, ഭാ.13)

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം

1889 - ല്‍ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) ആണ് ഈ ദൈവിക ജമാഅത്ത് അല്ലാഹുവിന്‍റെ അറിയിപ്പനുസരിച്ച് സ്ഥപിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗാനന്തരം തിരഞ്ഞെടുക്കപ്പെടുന്ന ഖലിഫമാര്‍ ഈ ജമാഅത്തിനെ നയിക്കുന്നു. ഇപ്പോള്‍ അഞ്ചാമത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദിന്‍റെ നേതൃത്വത്തില്‍ 195 ലേറെ രാഷ്ട്രങ്ങളില്‍ ജമാ‌അത്ത് ഇസ്‌ലാമിക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആഗോളാടിസ്ഥാനത്തില്‍ ഒരു ഖലീഫയുടെ കീഴില്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏക ഇസ്‌ലാമിക പ്രസ്ഥാനം അഹ്‌മദിയ്യാ ജമാഅത്ത് മാത്രമാണ്.

ഹദ്റത്ത് മുഹമ്മദ് നബി(സ) തിരുമേനിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അവസാന കാലത്ത് ആഗതരാകും എന്നു മുസ്‌ലിംകള്‍ പ്രതീക്ഷിക്കുന്ന ഇമാംമഹ്‌ദിയും വാഗ്ദത്തമസീഹും താന്‍ ആണെന്ന് ഹദ്റത്ത് അഹ്‌മദ് (അ) വാദിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായീല്‍ സമുദായത്തിനുവേണ്ടി മാത്രം നിയോഗിതനായ മസീഹ് ഇസാ(അ) എല്ലാ പ്രവാച കരെയും പോലെ മരിച്ചുപോയി എന്നും, മുസ്‌ലിം ഉമ്മത്തില്‍ വരുമെന്ന് നബിതിരുമേനി വാഗ്ദത്തം ചെയ്ത മസീഹ് ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ് വരേണ്ടത് എന്നും അത് താനാണെന്ന് അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യങ്ങള്‍ വിശുദ്ധ ഖുര്‍‌ആന്‍റെയും നബിതിരുമേനി(സ) യുടെ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം പ്രമാണ സഹിതം തെളിയിച്ചു.

അഹ്‌മദി മുസ്‌ലിംകളും ഇതര മുസ്‌ലിംകളും തമ്മിലുള്ള വ്യത്യാസം ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: നബിതിരുമേനിയുടെ പ്രവചനപ്രകാരം വരാനുണ്ടെന്നു മുസ്‌ലിം സമുദായം പ്രതീക്ഷിക്കുന്ന വാഗ്ദത്ത പരിഷ്ക്കര്‍ത്താവ് വന്നു എന്നു അഹ്‌മദികള്‍ വിശ്വസിക്കുമ്പോള്‍ വന്നിട്ടില്ല, വരും എന്ന് മറ്റു മുസ്‌ലിംകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

അനുബന്ധമായി വരുന്ന മറ്റു വിഷയങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ ചര്‍ച്ചചെയ്യാം.

18 comments:

Muhammed Shan said...

പിന്തുടരുന്നു ..

PM NISHAD said...

entho?

PM NISHAD said...

ഹദ്റത്ത് മുഹമ്മദ് നബി(സ) തിരുമേനിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അവസാന കാലത്ത് ആഗതരാകും എന്നു.................ഇക്കാര്യങ്ങള്‍ വിശുദ്ധ ഖുര്‍‌ആന്‍റെയും നബിതിരുമേനി(സ) യുടെ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം പ്രമാണ സഹിതം തെളിയിച്ചു.

theliyichu eppol?onnukoodi theliyikkaamo?

Salim PM said...

@nishad

തീര്‍ച്ചയായും തെളിയിക്കാം. തുടര്‍ന്നുള്ള പോസ്റ്റുകള്‍ വായിക്കുക. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

ആചാര്യന്‍ said...

തെളിയിച്ചിട്ട് പോകാവൂ..

Anonymous said...

ഖാദിയാനി എന്നങ്ങ് തുറന്ന് പറയാൻ എന്താ ഒരു മടി.. ഖാദിയാനി എന്ന കള്ള പ്രവാചകനെയും കൂട്ടരെയും മുസ്‌ലിമായി അംഗീകരിക്കുന്നില്ല ലോക മുസ്‌ലിംകൾ

Anonymous said...

kalkki ???

Salim PM said...

@ AK / എ.കെ

ഒരു പ്രസ്ഥാനത്തിന്‍റെ പേര് എന്താണെന്നു തീരുമാനിക്കേണ്ടത് ആ പ്രസ്ഥാനത്തിന്‍റെ ആധികാരിക വക്താക്കളാണ് അല്ലാതെ കണ്ട അണ്ടനും അടകോടനും അല്ല. 'അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്' എന്ന പ്രസ്ഥാനത്തെയാണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത് ഖാദിയാന്‍ എന്നത് ഒരു സ്ഥലത്തിന്‍റെ പേരാണ്. അഹ്‌മദിയ്യ ജമാഅത്തിന്‍റെ സ്ഥപകര്‍ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് ജനിച്ച സ്ഥലം ഖാദിയാന്‍ ആയതുകൊണ്ട് അദ്ദേഹത്തിന്‍റെ പേരിന്‍റെ കൂടെ ഖാദിയാനി എന്ന് ചേര്‍ക്കാറുണ്ട് എന്നു മാത്രം. അല്ലാതെ ജമാഅത്തിന്‍റെ പേര്‍ ഖാദിയാനി എന്നല്ല. അറിയാത്ത കാര്യങ്ങളില്‍ വലിഞ്ഞുകയറി അഭിപ്രായം പറയുന്നതിനുയ് മുന്‍പ് എന്തെങ്കലും മനസ്സിലാക്കാന്‍ ശ്രമിക്കുക.

പിന്നെ 'ലോക മുസ്‌ലിംകളുടെ' കാര്യം. ആരാണ് എ.കെ. യുടെ ഈ ലോക മുസ്‌ലിംകള്‍? പരസ്പരം കാഫിര്‍ എന്നു ഫത്‌വ കൊടുക്കാത്ത ഏതെങ്കിലും ഒരു കക്ഷി എ.കെ. യുടെ 'ലോക മുസ്‌ലിം'കളിലുണ്ടോ? എന്നിട്ടിപ്പോള്‍ അഹ്‌മദികളെ എല്ലാവരും കൂടി ഒന്നിച്ചു കാഫിറാക്കിയിരിക്കുന്നു. വളരെ നല്ല കാര്യം. നബി (സ) യുടെ പ്രവചനം പൂര്‍ത്തിയാകണമല്ലോ. എഴുപത്തി മൂന്നു കക്ഷികള്‍ ഒരു ഭാഗത്തും ഒരു കക്ഷി മറുഭാഗത്തും.

കല്‍ക്കി എന്ന പേര് ഇഷ്ടപ്പെട്ടില്ലേ? വേറെ ഒരു പേരു വിളിച്ചോളൂ. മറ്റുള്ളവര്‍ക്ക് പേരിടലാണല്ലോ വിനോദം.

Ajith said...

(Apologies for typing in english, as I dont have a suitable Malayam key board)

A wiki entry for 'Qadian', describes the geography as

"Since the city is located east of Damascus, it holds a special significance to the Ahmadiyya Muslim Movement"

Is 'Damascus' in Syria a place of significance for Ahmadiyya Muslim Movement?

Ajith said...

wiki

http://en.wikipedia.org/wiki/Qadian

CKLatheef said...

കല്‍കി താങ്കളുടെ അവസ്ഥയോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ബൂലോകത്ത് അഹ്മദിയാ ജമാഅത്തിന്റെ അറിയപ്പെടുന്ന ബ്ലോഗറാണ് താങ്കള്‍. ഞാന്‍ അറിഞ്ഞിടത്തോളം അവരുടെ ഏക പ്രതിനിധാനം. നിങ്ങളിലൂടെ എന്നെ പോലുള്ളവര്‍ ആ പ്രസ്ഥാനത്തെ മനസ്സിലാക്കാന്‍ ശ്രമിക്കും. അങ്ങനെ ലഭിക്കുന്ന ചിത്രം ഒട്ടും അഭിമാനിക്കാവതല്ലല്ലോ കല്‍കി. എന്റെ ബ്ലോഗ് പരിചയത്തില്‍ ഇത്രയും വംശീയ വിദ്വേഷവും പ്രവാചകനെ ഇത്രയധികവും അക്ഷേപിച്ച ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനെയാണല്ലോ പലപ്പോഴും താങ്കള്‍ പിന്തുണച്ചത്. ഇതാണ് ഒരു അഹ്മദിയാ ജമാഅത്തുകാരന്റെ മനസ്സെങ്കില്‍ അഹ്മദ് ഖാദിയാനി ഒരു കള്ളപ്രവാചകനാണെന്ന ആരോപണത്തില്‍ തെറ്റ് പറയാനാവില്ല. ഞാന്‍ ഖാദിയാനി എന്ന് വിളിച്ചതിനെയാണല്ലോ താങ്കള്‍ അവിടെ ഗൗരവത്തിലെടുത്തത്. താങ്കളുടെ ഇസ്‌ലാം ഖാദിയാനില്‍ ജനിച്ച അഹ്മദിലേക്കാണ് ചേര്‍ത്ത് പറയുന്നത്. മറ്റു മുസ്ലിംകള്‍ ഒരിക്കലും മുഹമ്മദ് നബിക്ക് ശേഷം പുതിയ ഒരു പ്രാവചന്റെ ആഗമനത്തില്‍ വിശ്വസിക്കുന്നവരല്ല. തങ്ങളുടെ ഇസ്‌ലാമിനെ മുഹമ്മദ് നബിയിലേക്ക് ചേര്‍ത്ത് മുഹമ്മദീയ ഇസ്‌ലാം എന്ന് പോലും പറയാറില്ല. അഹമ്ദിലേക്ക് ചേര്‍ക്കുന്നതിന് പകരം കൂടുതല്‍ വ്യക്തമാകാന്‍ സ്ഥലപ്പേരിലേക്ക് ചേര്‍ക്കുന്നു എന്ന് മാത്രം ബുഖാരി എന്ന് പറയുന്നത് പോല. അഹ്മദിന്റെ സ്ഥലമായ ഖാദിയാനിലേക്ക് ചേര്‍ത്ത് പറയുന്നത് ഇത്ര മോശമായി കാണുന്നതിലെ യുക്തി എനിക്ക് മനസ്സിലായില്ല.

Salim PM said...

CKLatheef said...

"എന്റെ ബ്ലോഗ് പരിചയത്തില്‍ ഇത്രയും വംശീയ വിദ്വേഷവും പ്രവാചകനെ ഇത്രയധികവും അക്ഷേപിച്ച ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനെയാണല്ലോ പലപ്പോഴും താങ്കള്‍ പിന്തുണച്ചത്."

കാളിദാസന്‍റെ ബ്ലോഗിനെയാണ് താങ്കള്‍ ഉദ്ദേശിച്ചത് എങ്കില്‍ ഞാന്‍ അവിടെ ഇട്ട കമന്‍റുകളില്‍ ഏതാണ് കാളിദാസന്‍റെ ഇസ്‌ലാമിക വിരുദ്ധതയെ പിന്തുണച്ചത് എന്ന് താങ്കള്‍ വ്യക്തമാക്കണം. വെറുതെ ആക്ഷേപം പറഞ്ഞതുകൊണ്ടായില്ല.

CKLatheef said...

"മറ്റു മുസ്ലിംകള്‍ ഒരിക്കലും മുഹമ്മദ് നബിക്ക് ശേഷം പുതിയ ഒരു പ്രാവചന്റെ ആഗമനത്തില്‍ വിശ്വസിക്കുന്നവരല്ല."

എല്ലാ മുസ്‌ലിംകളും മുഹമ്മദ് നബിക്കു ശേഷം വരുന്ന ഒരു പ്രവാചകന്‍റെ ആഗമനത്തെ പ്രതീക്ഷിക്കുന്നവരാണ്. ഈസാനബി വരും എന്നു പ്രതീക്ഷിക്കുന്നവരാണ് എല്ല മുസ്‌ലിം കക്ഷികളും.

CKLatheef said...

"താങ്കളുടെ ഇസ്‌ലാം ഖാദിയാനില്‍ ജനിച്ച അഹ്മദിലേക്കാണ് ചേര്‍ത്ത് പറയുന്നത്."

അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചുള്ള താങ്കളുടെ അറിവില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്. മുഹമ്മദ് നബിക്ക് അഹ്‌മദ് എന്നും പേരുണ്ട് എന്ന കാര്യം താങ്കള്‍ക്കറിയാലല്ലോ. അവസാനകാലത്ത് മുഹമ്മദ് നബിയുടെ അഹ്‌മദിയ്യാ പ്രഭാവം പ്രകടകമാകുന്ന കാലഘട്ടമാണ്. ഇതിനോട് ചേര്‍ത്താണ് ജമാഅത്തിന് 'അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത്' എന്ന് പേരു വെച്ചത്. ഇക്കാര്യം ജമാ‌അത്തിനു നാമകരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ ജമാ‌അത്തിന്‍റെ സ്ഥപകര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

'അഹമ്ദിലേക്ക് ചേര്‍ക്കുന്നതിന് പകരം കൂടുതല്‍ വ്യക്തമാകാന്‍ സ്ഥലപ്പേരിലേക്ക് ചേര്‍ക്കുന്നു എന്ന് മാത്രം'

അക്കാര്യം താങ്കളല്ല തീരുമാനിക്കേണ്ടത്. ഒരു പ്രസ്ഥാനത്തിന്‍റെ പേര് എന്താണെന്ന് തീരുമാനിക്കുന്നത് ആ പ്രസ്ഥനത്തിന്‍റെ ഔദ്യോഗിക വക്താക്കളാണ്.

ഹദ്റത്ത് അഹ്‌മദുല്‍ ഖാദിയാനി (അ) എന്നു അഹ്‌മദികള്‍ സാധാരണ ഉപയോഗിക്കാറുള്ളതാണ്. പക്ഷേ, പ്രസ്ഥനത്തിന്‍റെ പേരു പറയുമ്പോള്‍ പ്രസ്ഥനത്തിന്‍റെ വക്താക്കള്‍ നല്‍കിയ പേരു തന്നെ ഉപയോഗിക്കുന്നതാണ് മാന്യത. ജമാഅത്തെ ഇസ്‌ലാമിക്കരെ മൗദൂദികള്‍ എന്നു വിളിക്കുന്നത് അന്തുകൊണ്ടാണ് അവര്‍ക്ക് ഇഷ്ടപ്പെടാത്തത്? മൗദൂദി അത്ര മോശക്കരന്‍ ആണെന്ന് ജമാഅത്ത് കാര്‍ക്ക് വിശ്വാസമുള്ളതുകൊണ്ടല്ലല്ലോ?

CKLatheef said...

നിങ്ങള്‍ക്ക് സംവദിക്കാന്‍ നല്ലത് കാളിദാസന്‍ തന്നെ. എനിക്ക് തെറ്റുപറ്റി എന്ന് തോന്നുന്നു.

Anonymous said...

കലക്കി പറയുന്നു ----എല്ലാ മുസ്‌ലിംകളും മുഹമ്മദ് നബിക്കു ശേഷം വരുന്ന ഒരു പ്രവാചകന്‍റെ ആഗമനത്തെ പ്രതീക്ഷിക്കുന്നവരാണ്. ഈസാനബി വരും എന്നു പ്രതീക്ഷിക്കുന്നവരാണ് എല്ല മുസ്‌ലിം കക്ഷികളും. -----



കലക്കി മാഷേ,

ഈസാ നബി പുതിയ പ്രവാചകനല്ല. മുഹമ്മദ് നബിക്കും മുന്നെ വന്ന പ്രവാചകനാ.. അതും അറിയില്ല അല്ലേ..

Salim PM said...

@ CK Latheef

താങ്കള്‍ക്ക് തെറ്റുപറ്റി എന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹു നേരായ മാര്‍ഗ്ഗത്തില്‍ നയിക്കട്ടെ

Salim PM said...

അനോണീ, നബി പഴയതാണെന്ന താങ്കളുടെ വിശ്വാസത്തെ വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല. ഇനി പഴയതാണെങ്കില്‍ തന്നെ വരുന്നത് മുഹമ്മദ് നബി(സ)ക്ക് ശേഷമാണ്. മുഹമ്മദ് നബിക്ക് ശേഷം ഒരു നബിയും വരില്ല എന്നാണ് ഭൂരിപക്ഷ മുസ്‌ലിംകളുടെയും വിശ്വാസം. ഈ ഏടാകൂടത്തില്‍ നിന്നു രക്ഷപ്പെടാന്‍ മൗദൂദി സാഹിബ് ഒരു കുറുക്കു വഴി കണ്ടു പിടിച്ചിരുന്നു. അതായത്, ഈസാനബി തിരുച്ചു വരുമ്പോള്‍ നബിയായിരിക്കില്ലത്രേ! നബി എന്ന സ്ഥാനം ഈസാനബിയില്‍ നിന്ന് അല്ലാഹു എടുത്തു കളയും എന്നാണ് അദ്ദേഹത്തിന്‍റെ നൂതന കണ്ഠുപിടിത്തം!

Anonymous said...

കൽക്കി എന്തൊക്കെയാ പറയുന്നെ ?

1) നബി പഴയതാണെന്ന താങ്കളുടെ വിശ്വാസത്തെ വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല.


ഖാദിയാനിക്കെന്ത് ഖുർ‌ആൻ ..ഖുർ‌ആൻ ഈസാ നബിയെ അംഗീകരിക്കുന്നില്ലാന്ന് ഖാദിയനല്ലാതെ പറയുകയില്ല.


2) പഴയതാണെങ്കില്‍ തന്നെ വരുന്നത് മുഹമ്മദ് നബി(സ)ക്ക് ശേഷമാണ്.


അപ്പോൾ മുന്നെ പറഞത് ഇത്ര വേഗം മാറ്റിയോ ?
മുഹമ്മദ് നബിക്ക് മുന്നെയാണ് ഈസാ നബി വന്നത്. ഇനി അവസാന നാളിൽ വീണ്ടും വരും. അത് നബിക്ക് ശേഷം .ഇപ്പ മനസിലായാ ?

3) മുഹമ്മദ് നബിക്ക് ശേഷം ഒരു നബിയും വരില്ല എന്നാണ് ഭൂരിപക്ഷ മുസ്‌ലിംകളുടെയും വിശ്വാസം.


ഒരു നബിയും പുതിയതായി വരില്ല എന്ന്..ഈസാ നബി ,നബിയായി തന്നെ ഈ ഭൂമിയിൽ വന്ന ഭരണം നടത്തുമെന്നാണ് മുസ്ലിംങ്ങൾ വിശ്വസിക്കുന്നത്. ഖാദിയാനി ഒഴികെ

4) ഈ ഏടാകൂടത്തില്‍ നിന്നു രക്ഷപ്പെടാന്‍ മൗദൂദി സാഹിബ് ഒരു കുറുക്കു വഴി കണ്ടു പിടിച്ചിരുന്നു. അതായത്, ഈസാനബി തിരുച്ചു വരുമ്പോള്‍ നബിയായിരിക്കില്ലത്രേ! നബി എന്ന സ്ഥാനം ഈസാനബിയില്‍ നിന്ന് അല്ലാഹു എടുത്തു കളയും എന്നാണ് അദ്ദേഹത്തിന്‍റെ നൂതന കണ്ഠുപിടിത്തം!


അത് ഇമ്മക്കറിയില്ല. അതിന്റെ ആളുകൾ മറുപടി പറയട്ടെ

എന്തായാലും ഖാദിയാനി എന്ന കള്ളനെ പ്രവാചകനാക്കി കൊണ്ടു നടക്കുന്ന കലക്കിയുടെ കാര്യത്തിൽ സങ്കടമുണ്ട്

എ.കെ

Salim PM said...

"ഖാദിയാനിക്കെന്ത് ഖുർ‌ആൻ ..ഖുർ‌ആൻ ഈസാ നബിയെ അംഗീകരിക്കുന്നില്ലാന്ന് ഖാദിയനല്ലാതെ പറയുകയില്ല"

ഖുര്‍‌ആന്‍ അല്ലാഹു എ.കെ. യ്ക്ക് തീറെഴുതിത്തന്നിട്ടുണ്ടോ? ഖുര്‍ആനില്‍ ഈസാനബി ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തിനു തെളിവില്ല എന്നാണ് ഞാന്‍ പറഞ്ഞത്. എന്‍റെ വാദം ഞാന്‍ ഈ ബ്ലൊഗിലെ അവസാനത്തെ രണ്ടു പോസ്റ്റുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. താങ്കള്‍ക്ക് അതിനെന്തെങ്കിലും മറുപടി പറയാനുണ്ടെങ്കില്‍ പറയാം. വെറുതെ വിടുവായത്തം പറഞ്ഞതുകൊണ്ടായില്ല. ആര്‍ജ്ജവമുണ്ടെങ്കില്‍ തെളിവുകള്‍ നല്‍കുക. താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഈസാനബിയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. ആദ്യം അക്കാര്യം തീരുമാനിക്കുക.