Wednesday, September 15, 2010

ഈസാനബിയുടെ മരണം - കൂടുതല്‍ തെളിവുകള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ ജനതയിലേക്ക് പ്രവാചനായി വന്ന ഇസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്നതിലേക്ക് വിശുദ്ധ ഖുര്‍‌ആനില്‍ നിന്നുതന്നെ ഇനിയും ഒരുപാടു തെളിവുകള്‍ ഉദ്ധരിക്കാന്‍ കഴിയും. അതില്‍ ചിലത് ഇവിടെ നല്‍കുന്നു.

ð "നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:35)

ð "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീനോടെ എഴുന്നേല്പ്പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും" (19:34)

മേല്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ ആയത്തില്‍ മനുഷ്യ ജീവിതത്തിലെ സുപ്രധാനമായ മൂന്ന് അവസ്ഥാന്തരങ്ങളെക്കുറിച്ചാണ് ഈസാനബി പറഞ്ഞിരിക്കുന്നത്. ജനനം, മരണം, പുനരുഥാനം. ഇതിനിടയില്‍ മറ്റാര്‍ക്കും ലഭിക്കാതെ തനിക്കു മാത്രം ലഭ്യമായ അത്യപൂര്‍‌വ്വമായ ആ ആകാശാരോഹണത്തെക്കുറിച്ചോ, ആകാശവാസത്തെക്കുറിച്ചോ ഈസാനബി ഒന്നും പറയുന്നില്ല.

ð "അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല" (16:21,22)

മരിച്ചുപോയ മഹാത്മാക്കള്‍ പ്രാര്ത്ഥന കേള്‍ക്കില്ല എന്നതിലേക്ക് തെളിവായി ഉല്പതിഷ്ണു പണ്ട്ഡിതന്മാര്‍ ഖുര്‍‌ആനില്‍ നിന്ന് എപ്പോഴും ഉദ്ധരിക്കാറുള്ള വചനങ്ങളാണിത്. പക്ഷേ, അവര്‍ ഓര്‍ക്കാറില്ല ഭൂമിയില്‍ ഏറ്റവും കൂടൂതല്‍ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യക്തി ഈസാനബി(അ) ആണ് എന്ന കാര്യം. അങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന ഈസാനബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഈ ഖുര്‍‌ആനിക വചനത്ത്നിറെ അര്ത്ഥമെന്താണ്?

ഒരിക്കല്‍ മക്കയിലെ അവിശ്വാസികള്‍ നബി(സ)യുടെ സത്യ സാക്ഷ്യത്തിലേക്കായി ആകാശത്ത് കയറിപ്പോയി ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരാന്‍ പറയുകയുണ്ടായി. ഈ സംഭവം വിശുദ്ധ ഖുര്‍‌ആന്‍ ഇപ്രകാരം വിവരിരിക്കുന്നു:

ð "അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല."(17:94)

ഇതിനു മറുപടിയായി ഇങ്ങനെ പറയാന്‍ അല്ലാഹു നബിയോട് കല്പിക്കുന്നു:

"പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

ഇവിടെ ആകാശത്ത് കയറിപ്പോകുന്നതിനു തടസ്സമായി നബിയോട് പറയാന്‍ അല്ലാഹു കല്പിക്കുന്നത് നബി(സ) മനുഷ്യനായ ഒരു ദൂതന്‍ ആണ് എന്നതാണ്. അപ്പോള്‍ പിന്നെ മനുഷനായ ദൂതന്‍ മാത്രമായ ഈസാനബി(അ)യുടെ കാര്യം വരുമ്പോള്‍ അല്ലാഹുവന്‍റെ ഈ നിയമം മാറുന്നതെങ്ങനെ?

വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് ഉധരിച്ച ഈ തെളിവുകള്‍ തന്നെ ഈസാ നബി(അ) മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് മതിയായതാണ്.

ഇനി ഈസാനബി മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് ഹദീസുകളില്‍ എന്തു തെളിവാണ് ഉള്ളത് എന്നു പരിശോധിക്കാം.
(തുടരും)

2 comments:

പ്രതികരണൻ said...

ഖുറാൻ മനുഷ്യ വിരചിതം അല്ലെന്നും ദൈവപ്രോക്തമാണെന്നും വിശ്വസിക്കുന്ന മുസൽമാൻ‌മാർക്ക്, ഈസാനബി മരിച്ചു പോയി എന്നു വിശ്വസിക്കുന്നതിന് ഈ തെളിവുകൾ ധാരാളമാണ്. അല്ലാത്തവരോ? മൊഹമ്മദിനും 700 വർഷം മുന്നേ അവർ ഇങ്ങനെ വിശ്വസിക്കുന്നു.

Salim PM said...

അവര്‍ക്കുള്ള തെളിവുകല്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം പ്രതികരണന്‍. അഭിപ്രായത്തിനു നന്ദി